കൊച്ചി: തൃപ്പൂണിത്തുറയില്‍ കവര്‍ച്ച നടത്തിയ സംഘത്തെക്കുറിച്ച് പോലീസിന് വിവരം കിട്ടി. തൃപ്പൂണിത്തുറയിലെ തീയറ്ററില്‍ പത്തുപേരടങ്ങുന്ന സംഘം വ്യാഴാഴ്ച രാത്രി സിനിമ കാണാന്‍ കയറിയ ദൃശ്യമാണ് പോലീസിന് കിട്ടിയത്.
തൃപ്പൂണിത്തുറ സെന്‍ട്രല്‍ തീയറ്ററില്‍ ഇതര സംസ്ഥാനക്കാരായ 11 അംഗ സംഘം സിനിമ കാണാനെത്തിയിരുന്നു. ഇതു കവര്‍ച്ചാ സംഘമാണെന്നാണ് പോലീസ് നിലപാട്. സംഘത്തിന് ഒരേ രീതിയിലുള്ള ഷൂവായിരുന്നു. രാത്രി 9ന് തീയറ്ററിനുള്ളില്‍ നിന്നുള്ള ദൃശ്യവും പത്തോടെ തീയറ്ററിന് പുറത്തു കൂട്ടമായി നില്‍ക്കുന്നതിന്റെ ദൃശ്യവുമാണുള്ളത്.
തീയറ്ററില്‍ ഒരു സ്ക്രീനില്‍ മലയാളവും മറ്റൊരു സ്ക്രീനില്‍ തമിഴ് ചിത്രവുമായിരുന്നു. സെക്കന്റ് ഷോ തുടങ്ങിയ ശേഷം പുറത്തു നില്‍ക്കുന്നത് കാണാം. സിനിമ കാണുകയല്ല മറിച്ച് ആര്‍ക്കും സംശയമില്ലാതെ സമയം കളയുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. തൃപ്പൂണിത്തുറയില്‍ ശനിയാഴ്ച പുലര്‍ച്ചെ വീട്ടുകാരെ കെട്ടിയിട്ട് 50 പവനും ഇരുപതിനായിരം രൂപയുമാണ് കവര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: