Categories: Malappuram

ജാമ്യത്തിലിറങ്ങിയ പ്രതി രണ്ടുകിലോ കഞ്ചാവുമായി വീണ്ടും പിടിയില്‍

Published by

കരുവാരക്കുണ്ട്: ജാമ്യത്തിലിറങ്ങിയ പ്രതി രണ്ടുകിലോ കഞ്ചാവുമായി വീണ്ടും പിടിയില്‍. അന്തര്‍സംസ്ഥാന കഞ്ചാവ് കടത്ത് മാഫിയയിലെ പ്രധാന കണ്ണിയായ തരിശ് മുക്കട്ടയിലെ ചോലക്കപറമ്പില്‍ സൈനുല്‍ ആബിദ്(41) നെയാണ് കരുവാരക്കുണ്ട് എസ്‌ഐ പി.ജോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഇപ്പോള്‍ ചെമ്മാട് ഭാഗത്തായിരുന്നു പ്രതിയുടെ താമസം. കഞ്ചാവ് കേസില്‍ അകപ്പെട്ട് പാലക്കാട് സബ് ജയിലിലായിരുന്ന പ്രതി ഈ മാസം ഏഴിനാണ്ജാമ്യത്തിലിറങ്ങിയത്. തുടര്‍ന്ന് പ്രതി പോലീസ് നിരീക്ഷണത്തിലായിരുന്നു.

പാണ്ടിക്കാട് സിഐ കെ.അബ്ദുല്‍ മജീദിന് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് ഇരിങ്ങാട്ടിരി എയുപി സ്‌കൂളിന് സമീപമുള്ള കാത്തിരിപ്പുകേന്ദ്രത്തില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. അന്യസംസ്ഥാന തൊഴിലാളികള്‍ക്കും സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും കഞ്ചാവ് പൊതികള്‍ വിതരണം ചെയ്യുന്ന ചില്ലറ കച്ചവടക്കാര്‍ക്ക് വിതരണത്തിന് കൊണ്ടുവന്നതാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു. എഎസ്‌ഐമാരയ വേണുഗോപാലന്‍, പി.കെ.അബ്ദുല്‍ സലാം, പി.മോഹന്‍ദാസ്, സിപിഒമാരായ സെബാസ്റ്റ്യന്‍ രാജേഷ്, വി.മന്‍സൂര്‍, ഫാസില്‍ കുരിക്കള്‍, അജീഷ്,അരുണ്‍, ബിജേഷ്,അപ്പു, സേതുമാധവന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts