കല്‍പ്പറ്റ: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരത്തിന് വഴിതെളിയുന്നു. ഇതു സംബന്ധിച്ചപരാതിയില്‍ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗന് കമ്മിറ്റി വയനാട്ടില്‍ തെളിവെടുപ്പ് നടത്തി. പരാതിക്കാരായ 39 പേരില്‍ നിന്നാണ് തെളിവ് ശേഖരിച്ചത്. ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയും മനുഷ്യാവകാശ നിയമശൃംഖല പ്രവര്‍ത്തകരും ചേര്‍ന്നാണ് തെളിവെടുപ്പിന് അവസരമൊരുക്കിയത്. ഗ്രാമങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചാണ് ഇരകളായവരുടെ കുടുംബങ്ങളില്‍നിന്ന് അപേക്ഷ സ്വീകരിച്ചത്. ലീഗല്‍സര്‍വ്വീസ് അതോറിറ്റി മുഖേന അപേക്ഷകള്‍ കമ്മിറ്റിക്ക് അയച്ചുകൊടുത്തു. തെളിവെടുപ്പിന് ശേഷം ഉത്തരവിനായി സുപ്രീംകോടതിയി ല്‍ സമര്‍പ്പിക്കും. ഉത്തരവ് ലഭിച്ചാല്‍ ഗ്രാമപഞ്ചായത്തുകള്‍ക്കായിരിക്കും നഷ്ടപരിഹാര തുക നല്‍കുക. സര്‍ക്കാരാണോ ഗ്രാമപഞ്ചായത്തുകളാണോ നഷ്ടപരിഹാരം നല്‍കേണ്ടത് എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പരാതിക്കാരുടെ പഞ്ചായത്തില്‍ നിന്ന് സെക്രട്ടറിമാരെയും തെളിവെടുപ്പിലേക്ക് വിളിച്ചിരുന്നു. കല്‍പ്പറ്റ ആസൂത്രണഭവനിലെ എപി ജെ ഹാളിലായിരുന്നു സിറ്റിംഗ്. പതിനായിരംരൂപ മുതല്‍ ഒരുലക്ഷം രൂപ വരെയാണ് പലരും നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുള്ളത്.
നിയമവകുപ്പ് സെക്രട്ടറി, ആരോഗ്യവകുപ്പ്ഡയറക്ടര്‍ എന്നിവരാണ് മറ്റ് കമ്മിറ്റിയംഗങ്ങള്‍. ജില്ലാജഡ്ജ് വി വിജയകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക ഇടപെടലാണ് ജനങ്ങള്‍ക്ക് ആശ്വാസമായത്. ഹ്യൂമന്‍ റൈറ്റ്സ് ലോ നെറ്റ് വര്‍ക്കില്‍നിന്ന് പരാതി കാര്‍ക്ക് വേണ്ടി അഡ്വ: ഫെറ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: