കല്‍പ്പറ്റ: ഏഷ്യയിലെ ഏക ഗോത്ര രാജാവായ കോവില്‍മല രാജാവ് രാമന് രാജമന്നന് 20ന് വയനാട്ടിലെത്തും. കുടുംബശ്രീയുടെ വയനാട് ഗോത്രമേളയില്‍ മുഖ്യാതിഥിയാണ് അദ്ദേഹം. കുടുംബശ്രീ പട്ടിക വര്‍ഗ്ഗ സുസ്ഥിര വികസനപദ്ധതിയിലുള്‍പ്പെടുത്തി ആദിവാസി മേഖലയിലെ പരമ്പരാഗത പ്രവര്‍ത്തനങ്ങളുടെ പരിപോഷണത്തിനും പ്രോത്സാഹനത്തിനും ആദിവാസി തനത് സംസ്കാരത്തെ അടുത്തറിയുന്നതിന് പൊതുസമൂഹത്തിന് അവസരമൊരുക്കുന്നതിനുമായാണ് വയനാട് ഗോത്രമേള’ നങ്കആട്ട 2017′ സംഘടിപ്പിക്കുന്നത്. പരിപാടി 20 മുതല്‍ 22 വരെ കല്‍പ്പറ്റയില്‍ നടക്കും. പരിപാടിയുടെഭാഗമായി ജില്ലയിലെ വിവിധ ആദിവാസി ഗോത്രകലകളില്‍ മത്സരം, വംശീയഭക്ഷ്യമേള, ആദിവാസി വൈദ്യം തനത് ഉല്പങ്ങളുടെ പ്രദര്‍ശനം, വില്പന, ഫോട്ടോപ്രദര്‍ശനം, ചിത്രപ്രദര്‍ശനം, ഗോത്രചരിത്ര സംസ്കാരിക പ്രദര്‍ശനം എന്നിവ നടക്കും. പണിയസമുദായത്തിന്റെ വട്ടക്കളി, കമ്പളനൃത്തം, കാട്ടുനായ്ക വിഭാഗത്തിന്റെ തോട്ടിആട്ട, കൂനാട്ട, അടിയ വിഭാഗത്തിന്റെ ഗദ്ദിക, കുറിച്യ വിഭാഗത്തിന്റെ വടക്കന്‍ പാട്ട്, നെല്ല്കുത്ത് പാട്ട്, കുറുമ വിഭാഗത്തിന്റെ കോല്‍കളി, ഊരാളി വിഭാഗത്തിന്റെ ഊരാളിക്കളി എന്നിവയില്‍ മത്സരം നടക്കും.
എംഎല്‍എ സി കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും. ഫോക്ക്ലോര്‍ അക്കാഡമി ചെയര്മാന് സി ജെ കുട്ടപ്പന് മുഖ്യപ്രഭാഷണം നടത്തും. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്. ടി ഉഷാകുമാരി അദ്ധ്യക്ഷ വഹിക്കും. എംഎല്‍എമാരായ ഐ സി ബാലകൃഷ്ണന്, ഒ ആര് കേളു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശകുന്തള ഷണ്മുഖം, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, ജില്ലാകളക്ടര്‍. എസ് സുഹാസ് എന്നിവര്‍ പങ്കെടുക്കും.
മേളയിലുടെ ഭാഗമായി വിവിധ ജില്ലകളില്‍ നിന്നുള്ള ഗോത്ര കലകളുടെ അവതരണം നടക്കും. ഇടുക്കിയില്‍ നിന്നുള്ള മലപ്പുലയ ആട്ടം, പളിയന്‍ നൃത്തം, മലങ്കൂത്ത്, പാലക്കാടു നിന്നുള്ള ഇരുളര്‍ നൃത്തം, കമ്പടിക്കളി, കാസര്‍ഗോഡ് നിന്നുള്ള മംഗലംകളി, മുളം ചെണ്ട, മുടിയാട്ടം എന്നിവ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: