മാനന്തവാടി: കൂടിയാലോചനയില്ലാതെ മാനന്തവാടി നഗരസഭ ഒരു കോടി ഫണ്ട് വകയിരുത്തിയ സംഭവത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ നഗരസഭ ഓഫീസിനുള്ളില്‍ കുത്തിയിരുപ്പ് സമരം നടത്തി. സംസ്ഥാനത്തെ പുതുതായി രൂപീകരിച്ച നഗരസഭകള്‍ക്ക് ഒരുകോടി രുപ സംസ്ഥാന സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിരുന്നു. ഈ ഒരു കോടി രൂപ കൗണ്‍സില്‍ യോഗം കൂടാതെ ചില പദ്ധതികള്‍ക്ക് മാത്രമായി ഭരണപക്ഷം നീക്കിവെച്ചു എന്നാരോപിച്ചാണ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ശനിയാഴ്ച ഭരണ സമിതി യോഗം തടസപ്പെടുത്തിയത് നഗരസഭക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരവും നടത്തിയിരുന്നു. തുടര്‍ന്ന് നഗരസഭ ഭരണ സമതി ചര്‍ച്ചക്ക് വിളിക്കാത്ത സാഹചര്യത്തിലാണ് ഇന്നലെ രാവിലെ മുതല്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഓഫിസിന് മുന്മ്പില് കൂത്തിയിരിപ്പ് സമരം നടത്തിയത്. തുടര്‍ന്ന് ഉച്ചയോടെ ഭരണസമതി അംഗങ്ങള്‍ യുഡിഫ് നേതാക്കളായ പി കെ ജയലക്ഷ്മി, സി കുഞ്ഞബ്ദുള്ള, ഏക്കണ്ടി മൊയ്തുട്ടി, ജേക്കബ്ബ സെബസ്റ്റ്യന് എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ സമരം അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: