ശ്രീമൂലനഗരം: കാലടി, ആലുവ റോഡില്‍ ശ്രീമൂലനഗരം അല്‍-അമീന് സ്കൂളിന് സമീപത്തെ തകര്‍ന്ന റോഡ് പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കുത്തിയിരിപ്പ് സമരം നടത്തി. റോഡിലെ കുഴികളില്‍ വെള്ളം കെട്ടിനിന്ന് ചെറുവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായതിനെ തുടര്‍ന്നാണ് സമരവുമായി പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയത്.
മലയാറ്റൂര്‍, കാഞ്ഞൂര്‍, തിരുവൈരാണിക്കുളം തുടങ്ങി തീര്‍ത്ഥാടന കേന്ദ്രത്തിലേയ്ക്ക് ഭക്തര്‍ വന്നുതുടങ്ങുന്നതോടെ ഈ റോഡിലൂടെയുള്ള യാത്ര ദുഷ്കരമാകും. എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് ഉപരോധിച്ച് സൂചനാ സമരം നടത്തി.
ബിജെപി ആലുവ മണ്ഡലം പ്രസിഡന്റ് കെ.ജി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ബിജെപി ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍. ശ്യാംകുമാര്‍ അധ്യക്ഷനായി. ഒബിസി മോര്‍ച്ച മണ്ഡലം സെക്രട്ടറി വി.എന്‍. രാജന്, യുവമോര്‍ച്ച പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ജിത്തു തിരുവൈരാണിക്കുളം, പി.ബി. ശരത്കുമാര് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: