കേരളത്തിലെ സര്വ്വകലാശാലകൡലും കോളേജുകളിലും എംബിഎ പ്രവേശനത്തിന് അര്‍ഹത നേടുന്നതിനായുള്ള മാനേജ്മെന്റ് അഭിരുചി പരീക്ഷയായ ‘കെമാറ്റ് കേരള 2018’ ഫെബ്രുവരി 4 ന് നടത്തും. കേരള സര്‍വ്വകലാശാലയുടെ ആഭിമുഖ്യത്തിലും പ്രവേശന മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലുമാണ് പരീക്ഷ നടത്തുക.
അക്കാഡമിക് മികവുള്ള ഏതൊരു ബിരുദധാരിക്കും പരീക്ഷയില്‍ പങ്കെടുക്കാം. ഫൈനല്‍ ഡിഗ്രി വിദ്യാര്‍ത്ഥികളെയും പരിഗണിക്കും. എന്നാല്‍ പൊതുവിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് എംബിഎ പ്രവേശനത്തിന് 50 % മാര്‍ക്കില്‍ കുറയാതെ വേണം.
IIM-CAT, AICTE-CMAT, KMATKERALA മുതലായ മാനേജ്മെന്റ് അഡ്മിഷന് ടെസ്റ്റുകളില്‍ യോഗ്യത നേടുന്നവര്‍ക്കാണ് എംബിഎ പ്രവേശനത്തിന് അര്‍ഹതയുള്ളത്. ഗ്രൂപ്പ് ചര്‍ച്ചയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് അഡ്മിഷനായുള്ള മെരിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്.
‘കെമാറ്റ് കേരള 2018’ ല്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷാഫീസ് ജനറല്‍ വിഭാഗത്തിന് 1000 രൂപയാണ്. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 750 രൂപ മതി. ഫീസ് നെറ്റ് ബാങ്കിംഗ്/ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് മുഖാന്തിരം ജനുവരി 19 നകം അടയ്ക്കണം. അപേക്ഷ ഓണ്‍ലൈനായി www.kmatkerala.in എന്ന വെബ്സൈറ്റില്‍ 2018 ജനുവരി 19 ന് വൈകിട്ട് 5 മണിവരെ സ്വീകരിക്കും. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്.
സംശയനിവാരണത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി പ്രവേശന മേല്‍നോട്ട സമിതിയുടെ തിരുവനന്തപുരം ഓഫീസിലെ 0471-2335133, 8547255133 എന്നീ ഫോണ്‍നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ടെസ്റ്റിനായുള്ള തയ്യാറെടുപ്പിന് മുന്‍കാല ചോദ്യപേപ്പറുകള്‍ www.kmatkerala.in/previous_question_php എന്ന വെബ്സൈറ്റ് ലിങ്കില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: