സമര്‍ത്ഥരായ ബിരുദധാരികള്‍ക്ക് ഗുജറാത്തിലെ ഗാന്ധിനഗര്‍ ഐഐടിയില്‍ എംഎ, എംഎസ്സി കോഴ്സുകള്‍ പഠിക്കാം. രണ്ടുവര്‍ഷത്തെ ഫുള്‍ടൈം റഗുലര്‍ കോഴ്സുകളാണിത്. ജനുവരി 15 വരെ അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കും.
എംഎ കോഴ്സില്‍ സൊസൈറ്റി ആന്റ് കള്‍ച്ചറും എംഎസ്സി കോഴ്സില്‍ കോഗ്നിറ്റീവ് സയന്‍സും പഠിക്കാം. നാല് സെമസ്റ്ററുകള്‍ വീതമുണ്ട്.
അപേക്ഷ ഓണ്‍ലൈനായി www.iitgn.ac.in/admission.htm- എന്ന വെബ്സൈറ്റില്‍ ഇപ്പോള്‍ സമര്‍പ്പിക്കാവുന്നതാണ്. നിര്‍ദ്ദേശങ്ങള്‍ പാലിച്ചുവേണം അപേക്ഷാ സമര്‍പ്പണം നടത്തേണ്ടത്.
55 ശതമാനം മാര്‍ക്കില്‍ (5.5 ഇഏജഅ) കുറയാതെ (എസ്സി/എസ്ടി/പിഡബ്ല്യുഡിക്കാര്‍ക്ക് 50 % മാര്‍ക്ക്/5.0 ഇഏജഅ മതി) ഏതെങ്കിലും ഡിസിപ്ലിനില്‍ ബാച്ചിലേഴ്സ് ബിരുദമെടുത്തവര്‍ക്കും ഫൈനല്‍ യോഗ്യതാപരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
ഗാന്ധിനഗറില്‍ മാര്‍ച്ച് 10, 11 തീയതികളില്‍ ടെസ്റ്റും ഇന്റര്‍വ്യവും നടത്തിയാണ് സെലക്ഷന്. അഡ്മിഷന് ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ സ്കോളര്‍ഷിപ്പ് ലഭിക്കുന്നതാണ്.
60,000 രൂപവരെ ട്രാവല്‍ സ്കോളര്‍ഷിപ്പും ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iitgn.ac.in/admission.htm എന്ന വെബ്സൈറ്റില്‍ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: