അമ്പലവയല്‍: ഓട്ടോറിക്ഷ മറിഞ്ഞ് യുവതി മരിച്ചു. അമ്പലവയല്‍ കുപ്പമുടി ആലിന് ചുവട്ടില്‍ പടിഞ്ഞാറെക്കര വീട്ടില്‍ മനീഷിന്റെ ഭാര്യ ഹിമ (30 )ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ആലിന്ച്ചുവട്ടിലെ വീട്ടില്‍ നിന്നും കുപ്പമുടിയിലെ ഹിമയുടെ തയ്യല്‍ കടയിലേക്ക് മനീഷിനോടപ്പം ഓട്ടോയില്‍ പോകുമ്പോഴായിരുന്നു അപകടം. മനീഷിനെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: