മലപ്പുറം: വന്‍ തുക സമ്മാനം ലഭിച്ചെന്ന വ്യാജേന എസ്എംഎസ് അയച്ച് പണം തട്ടുന്ന മാലി സ്വദേശി തെവ ഇസഹാഖ്(39) മലപ്പുറം പോലീസിന്റെ പിടിയില്‍. കോട്ടക്കല്‍ സ്വദേശി നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അന്‍പതിനായിരം ഡോളര്‍ സമ്മാനം ലഭിച്ചതായാണ് കോട്ടക്കല്‍ സ്വദേശിക്ക് എസ്എംഎസ് ലഭിച്ചത്. എസ്എംഎസിലെ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ സമ്മാനം ലഭിച്ചതായി പ്രതി പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നീട് നിരന്തരമായി ആശയവിനിമയം നടത്തി വിശ്വാസം നേടിയെടുക്കുകയും ചെയ്തു.
സമ്മാനം കൈപ്പറ്റാന്‍ വെള്ളിയാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തിനടത്തുള്ള ലോഡ്ജിലെത്താന്‍ അവശ്യപ്പെട്ടു. ഈ വിവരം പരാതിക്കാരന് പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം പരാതിക്കാരന് പ്രതിയുടെ റൂമിലെത്തി. കൃത്രിമമായി നിര്‍മ്മിച്ച വ്യാജ ഡോളര്‍ കൈമാറുന്നതിനിടെ മലപ്പുറം സിഐ പ്രേംജിത്തും സംഘവും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കേരളത്തില്‍ ഇത്തരം തട്ടിപ്പുകള്‍ നടത്തുന്ന വിദേശികളെ കുറിച്ചും, പിടിയിലായ പ്രതി സമാനമായി നടത്തിയ മറ്റ് തട്ടിപ്പുകളെക്കുറിച്ചും അന്വേഷിച്ച് വരികയാണെന്നും സി.ഐ പറഞ്ഞു. കരിപ്പൂര്‍ എസ്ഐ ജയപ്രസാദ്, എഎസ്ഐമാരായ ദേവദാസ്, ദിനേശ്, സാബുലാല്‍, കോണ്‍സ്റ്റബിള്‍മാരായ വിമല്‍, രാജേഷ്, അബ്ദുള്‍ കരീം എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: