തിരുവനന്തപുരം: സംസ്ഥാനത്തെ സിവില്‍ കോടതികളില്‍ താഴ്ന്ന ശമ്പളക്കാരായ ജീവനക്കാര്‍ക്ക് എല്‍ഡി ക്ലാര്‍ക്ക്, ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് നല്‍കിയിരുന്ന നാല്‍പ്പതു ശതമാനം പ്രൊമോഷന് ക്വാട്ട നിലനിര്‍ത്തണമെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍സെക്രട്ടറി എസ്.കെ. ജയകുമാര്‍ ആവശ്യപ്പെട്ടു.
ഭരണപരിഷ്കാര വകുപ്പ് പുറത്തിറക്കിയ ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്ക് പത്തുശതമാനം വകുപ്പുതല പ്രൊമോഷന് നല്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള നാല്‍പ്പതുശതമാനം പ്രൊമോഷന്ക്വാട്ട പത്തുശതമാനം കുറയ്ക്കാനുള്ള തീരുമാനം ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
പിഎസ്സി ലിസ്റ്റില്‍ നിന്ന് കോടതികളിലേക്ക് നിയമനം ലഭിക്കുന്ന ലാസ്റ്റ്ഗ്രേഡ് ജീവനക്കാരുടെ വലിയ പ്രതീക്ഷയാണ് ഈ ഉത്തരവിലൂടെ നഷ്ടപ്പെടുന്നത്.
കോടതികളിലെ പ്രതേ്യക ജോലിഭാരം കണക്കിലെടുത്ത് നിലവിലുള്ള പ്രൊമോഷന് ആനുകൂല്യം നിലനിര്‍ത്താന്‍ നടപടി ഉണ്ടാകണമെന്നും കേരള എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.
















