ചിറയിന്‍കീഴ്: കടയ്‌ക്കാവൂര്‍ എസ്എസ്പിബിഎച്ച്എസ്എസിന്റെയും ചിറയിന്‍കീഴ് ലീഗല്‍ സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ മനുഷ്യാവകാശ ദിനം ആചരിച്ചു. ആറ്റിങ്ങല്‍ കുടുംബകോടതി ജഡ്ജി അമ്പിളി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സുനില്‍ അദ്ധ്യക്ഷനായി. അഡ്വ ഹാരീഷ് വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണ ക്ലാസെടുത്തു. ഹെഡ്മിസ്ട്രസ് ജി. സിന്ധു, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് കെ. ശോഭ, സ്റ്റാഫ് സെക്രട്ടറി ജീജ എന്നിവര്‍ സംസാരിച്ചു.
















