കൊച്ചി: നടൻ ഉണ്ണിമുകുന്ദനെ പീഡനക്കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷിണിപ്പെടുത്തി യുവതിയും അഭിഭാഷകനും ചേർന്ന് ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചതായാണ് പരാതി. ചേരാനല്ലൂർ പോലീസിനാണ് കേസിന്റെ അന്വേഷണ ചുമതല. ഐപിസി 385,506 വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
കൊച്ചിയിൽ താമസമാക്കിയ പ്രീതിചാക്കോ, അലക്സ്, റിനോയ്, ഫെലിക്സ് എന്നിവരെ പ്രതി ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരക്കഥ കേൾക്കണമെന്നാവശ്യപ്പെട്ട് തന്നെ സമീപിച്ച പെൺകുട്ടി പിന്നീട് പണം ആവശ്യപ്പെട്ടെന്നും, നൽകിയില്ലെങ്കിൽ പീഡനക്കേസിൽ കുടുക്കുമെന്ന് അഭിഭാഷകനൊപ്പം ചേർന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ഉണ്ണിമുകുന്ദന്റെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: