പനമരം: ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ജില്ലയില്‍ ഹരിത കേരളം പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ച ക്ഷേത്രക്കുളം കാടുമൂടിനശിക്കുന്നു. എരനെല്ലൂര്‍ മഹാവിഷ്ണുക്ഷേത്രത്തോടനുബന്ധിച്ചുള്ള കുളമാണ് കാടുമൂടി നശിക്കുന്നത്. ഏറെ കൊട്ടിഘോഷിച്ച നവീകരണ പ്രവര്‍ത്തനം അന്നത്തെ മന്ത്രി എ കെ ശശീന്ദ്രന് ആയിരുന്നു ഉദ്ഘാടനം ചെയ്തത്. എംഎ ല്‍എ അടക്കമുള്ള ജനപ്രതിനിധികളും നവീകരണപ്രവൃ ത്തിയില് പങ്കെടുത്തിരുന്നു. ഉദ്ഘാടന പ്രവൃത്തി കഴിഞ്ഞതിനുശേഷം സംഘാടകരെ ആ വഴിക്ക് കണ്ടിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മണ്ണിടിഞ്ഞ് നികന്നുപോയ ക്ഷേത്രക്കുളം സംരക്ഷിക്കുന്നതിനും ജനകീയ പങ്കാളിത്തത്തോടെ വൃത്തിയക്കുന്നതിന്റെയും ഭാഗമായി ചുറ്റിലുമുള്ള കാടുകളും വെട്ടിയിരുന്നു. മണ്ണെടുത്തുമാറ്റി കുളത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇങ്ങനൊരു കുളം ഇവിടെ ഉണ്ടെന്നുള്ള കാര്യം അധികാരികള്‍ മറന്നതായും ആരും തന്നെ ഇങ്ങോട്ട് തിരിഞ്ഞുനോക്കുന്നില്ലെന്നുമാണ് നാട്ടുകാരുടെ പരാതികള്‍.
എരനെല്ലൂര്‍ ക്ഷേത്രത്തിനുമുന്നിലായുള്ള വയലില്‍ ഒന്നര ഏക്കറോളം വിസ്തൃതിയിലാണ് കുളമുള്ളത്. വേട രാജാക്കന്മാരുടെ കാലത്ത് ഇരവി എന്ന് പേരുള്ള വേടസ്ത്രീയാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്ന് വില്യം ലോഗന്റെ മലബാര്‍ മാനുവലിലും മറ്റും ഈ ക്ഷേത്രത്തെകുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഐതീഹ്യങ്ങളുള്ള നാടിന്റെ പൈതൃകത്തെ വിളിച്ചോതുന്ന കുളമാണ് ഇന്ന് കാടുമൂടി സംരക്ഷണമില്ലാതെ നാശത്തിന്റെ വാക്കിലിരിക്കുന്നത്.
ജില്ലയില്‍ കടുത്ത വരള്‍ച്ചയുണ്ടായിരുന്ന കഴിഞ്ഞ വേനല്‍കാലത്ത് പനമരത്തും സമീപ പ്രദേശങ്ങളിലും കടുത്ത ജലക്ഷാമമാണ് അനുഭവപ്പെട്ടത്. ഈ സാഹചര്യത്തിലാണ് നൂറ് കണക്കിന് കുടുംബങ്ങളുടെ ശുദ്ധജലക്ഷാമം പരിഹരിക്കാനുതകുന്ന കുളം സംരക്ഷിക്കുന്ന കാര്യത്തില്‍ അധികൃതര്‍ അലംഭാവം കാണിക്കുന്നത്.
ജലലഭ്യത കുറവായതിനാലാണ് കര്‍ഷകര്‍ തിങ്ങി പാര്‍ക്കുന്ന എരനെല്ലൂരില്‍ ആവശ്യത്തിന് കൃഷി ഇറക്കാതെ വയലുകളെല്ലാം തരിശായി കിടക്കുന്നത്. എന്നാ ല്‍ ഒന്നര ഏക്കറോളം വി സ്തൃതിയുള്ള ഈ കുളം സംരക്ഷിച്ച് ജലസേചനം നടത്തിയാല്‍ പ്രദേശത്തെ കര്‍ഷകര്‍ക്കും ഏറെ പ്രയോജനകരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: