മുട്ടില്‍: കോട്ടത്തറപഞ്ചായത്ത് ആസ്ഥാനമായ വെണ്ണിയോട് ദേശസാല്‍കൃത ബാങ്കിന്റെ ശാഖ ആരംഭിക്കുന്നത് പ്രത്യേക കേസായി പരിഗണിച്ച് നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാകളക്ടര്‍ എസ് സുഹാസ് ലീഡ് ബാങ്ക്മാനേജറായ എം ഡി ശ്യാമളയ്ക്ക് നിര്ദ്ദേശംനല്കി.
കാലങ്ങളായി മൈലാടി യില്‍ പ്രവൃത്തിച്ചുവന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോ ട്ടത്തറ ശാഖ കുറച്ച്വര്ഷങ്ങള്ക്ക്മുന്പ് കമ്പളക്കാട് ടൗണിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് വിവിധ ഇടപാടുകള്‍ ബാങ്ക് മുഖേന ആ ക്കുകയും ഡിജിറ്റല്‍ ഇന്ത്യ യജ്ഞം ആരംഭിക്കുകയും ചെയ്തതോടെ കോട്ടത്തറക്കാ ര്‍ക്ക് ദുരിതമായി. ജനസാന്ദ്രതയേറിയ ടൗണായ കമ്പളക്കാ ടെത്തി ബാങ്ക് ഇടപാടുകള്‍ നടത്തുക എന്നത് കോട്ടത്തറ പഞ്ചായത്തുകാര്‍ക്ക് ഏറെ വിഷമകരമായിരുന്നു. തുടര്‍ ന്ന് വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ നേതൃത്വത്തില്‍ പൊ തുജനങ്ങള്‍ സമരരംഗത്തിറങ്ങുകയായിരുന്നു. പഞ്ചായത്ത്മെമ്പര്‍ പ്രീതയാണ് ആവശ്യവുമായി ജില്ലാ കളക്ടറുടെ അദാലത്തില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: