അഗളി: അട്ടപ്പാടിയില്‍ ശിരുവാണി പുഴയുടെ തീരത്തുനിന്നും 44 കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു. പാലക്കാട് എക്സൈസ് സ്ക്വാഡ് ഇന്‍സ്പെക്ടര്‍ എം.സുരേഷിന്റെ് നേത്യത്വത്തിലുള്ള സംഘമാണ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചത്.
അഗളി നായ്ക്കര്പ്പാടിയ്ക്ക് സമീപം കാരയൂര്‍ ഊരിന് സമീപം പുഴയോട് ചേര്‍ന്നുള്ള ഭൂമിയിലാണ് ചെടികള്‍ നട്ടിരുന്നത്. രണ്ടു മാസത്തിലധികം പ്രായമായ ചെടികള്‍ തടം കെട്ടി സംരക്ഷിച്ച നിലയിലായിരുന്നു. സംഭവുമായി ബന്ധപ്പെട്ട ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
പ്രതിയെ പറ്റി സൂചന ലഭിച്ചെന്നും, അറസ്റ്റ് ഉടനുണ്ടാകും. വരും ദിവസങ്ങളില്‍ അട്ടപ്പാടിയിലെ വിവിധ പ്രദേശങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും എക്സൈസ് സംഘം പറഞ്ഞു.
പ്രവന്റെീവ് ഓഫീസര്‍ എം.യൂനസ്,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.ടി.ശിവപ്രസാദ്, ആര്.രജിത്ത്, യു.അരുണ്‍, ലിജിത, ലുക്കോസ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: