പോത്തന്‍കോട്: സി. ദിവാകരന്‍ എംഎല്‍എയുടെ 2017-18 വര്‍ഷത്തെ പ്രാദേശിക വികസനഫണ്ടില്‍ പോത്തന്‍കോട് പഞ്ചായത്തിന് 90 ലക്ഷംരൂപയുടെ വികസനപദ്ധതി നടപ്പാക്കും. ഗവഎല്‍പിഎസ്. തച്ചപ്പള്ളി സ്‌കൂളിന് പുതിയ കെട്ടിടത്തിനായി 25 ലക്ഷം, കരൂര്‍-മാഞ്ചിരികുഴി-പണിമൂലക്ഷേത്രം റോഡിന് 15 ലക്ഷം, നേതാജിപുരം-പള്ളിവിള-പാലപ്പള്ളി റോഡിന് 15 ലക്ഷം, നേതാജിപുരം-തെക്കുംഭാഗം-കലുങ്ക് റോഡിന് 10 ലക്ഷം, മണലകം-മുത്തേടത്ത് റോഡ് ടാറിംഗിന് 10 ലക്ഷം രൂപവീതം വികസനത്തിനായി വിനിയോഗിക്കും. തെറ്റിച്ചിറ-പട്ടികജാതി കോളനിയിലും വാവറമ്പലം പള്ളി ജംഗ്ഷനിലും മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിലേക്കായുള്ള ഫണ്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കല്ലൂര്‍ ഗവ. യുപി സ്‌കൂളിന് സ്‌കൂള്‍ ആഡിറ്റോറിയം നിര്‍മിക്കുന്നതിന് ആറുലക്ഷം രൂപയും മണലകം ഗവ. എല്‍പി സ്‌കൂളിന് കംപ്യൂട്ടര്‍ വാങ്ങുന്നതിനും ഫണ്ടു നല്‍കും.
















