തിരുവനന്തപുരം: ഇന്ത്യന്‍ വൈഎംസിഎ ഭരണഘടനയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുന്നതിന് വേണ്ടി ഇന്ന് കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേരുന്ന പ്രത്യേക കണ്‍വെന്‍ഷന്‍ അവസാന തീരുമാനമെടുക്കുന്നത് ദല്‍ഹി ഹൈക്കോടതി വിലക്കി. തര്‍ക്കവിഷയങ്ങള്‍ റിട്ട. ജസ്റ്റിസ് രേഖശര്‍മയുടെ ആര്‍ബിട്രേഷന് വിട്ടുകൊണ്ട് കോടതി ഉത്തരവായി. വൈഎംസിഎയുടെ ഭരണഘടനയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുന്നത് സംബന്ധിച്ച് നാഷണല്‍ കൗണ്‍സിലും ഇന്ത്യയിലെ പ്രധാനപ്പെട്ട വൈഎംസിഎകളും തമ്മില്‍ ഉത്ഭവിച്ച തര്‍ക്കമാണ് കേസിന് കാരണമായത്. ഭരണഘടനാനുസൃതമല്ലാതെയാണ് ഭേദഗതി നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്നിരിക്കുന്നതെന്ന് പരാതിക്കാരായ ബോംബെ, ഗോവ, പൂന, അഹമ്മദാബാദ് തുടങ്ങിയ വൈഎംസിഎകള്‍ ആരോപിക്കുന്നു.
















