മാനന്തവാടി: ജില്ലാ ആശുപത്രി സര്‍ജിക്കല്‍ വാര്‍ഡില്‍ വെള്ളം ഇല്ലാതായിട്ട് മൂന്ന് ദിവസം. രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തില്‍. പ്രാഥമിക ആവശ്യം നിര്‍വ്വഹിക്കാന്‍ പോലും കഴിയാതെ രോഗികള്‍ വലയുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുന്‍മ്പ് പണി പൂര്‍ത്തിയാക്കിയ സര്‍ജിക്കല്‍ വാര്‍ഡിലാണ് നിര്‍മ്മാണത്തിലെ അപാകതയെതുടര്‍ന്ന് വെള്ളം മുടങ്ങിയത്. പൈപ്പ് ഇട്ടതില്‍ വന്ന അപാകതയാണ് വെള്ളം മുടങ്ങാന്‍ കാരണം. ഇതോടെ ദുരിതം പേറി രോഗികള്‍
ഏതാനും മാസങ്ങള്‍ക്ക് മുന്‍മ്പ് നിര്‍മ്മാണം പൂര്‍ത്തികരിച്ച്. രോഗികള്‍ക്കായി തൂറന്ന് കൊടുത്തതാണ് ജില്ലാ ആശുപത്രിയിലെ സര്‍ജിക്കല്‍ വാര്‍ഡ്. ഇവിടെ പൈപ്പ് ലൈന്‍ പൊട്ടിയതിനെതുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി വെള്ളത്തിന്റെ വിതരണം പൂര്‍ണ്ണമായും മുടങ്ങിയ നിലയിലാണ്. നിലവില്‍ സര്‍ജിക്കല്‍ വാര്‍ഡും സ്ത്രികളുടെ വാര്‍ഡും ഈ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വാര്‍ഡിലേക്കുള്ള വെള്ളത്തിന്റെ വിതരണം മുടങ്ങിയതോടെ കഴിഞ്ഞ മൂന്ന് ദിവസമായി രോഗികള്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്ത് പോയി വെള്ളം കൊണ്ടുവരേണ്ട അവസ്ഥയിലാണ് രോഗികള്‍.
ഏതാനും മാസങ്ങള്‍ക്ക് മുന്‍മ്പ് ജില്ലാ നിര്മ്മതികേന്ദ്രയാണ് കെട്ടിടം നിര്‍മ്മിച്ചത്. നിര്‍മ്മാണത്തിലെ അപാകതയാണ് വെള്ളം മുടങ്ങാന്‍ കാരണമെന്നാണറിയുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രി അധികൃതര്‍ പരിശോധന നടത്തിയെങ്കിലും വെള്ളം ലീക്കാവുന്നത് കണ്ടെത്താനും കഴിഞ്ഞിട്ടില്ല. എന്തായാലും വെള്ളം മുടങ്ങിയതോടെ ദൂരിതം പേറുന്നത് പാവം രോഗികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: