കല്‍പ്പറ്റ:കേരള വെറ്ററിനറി സർവ്വകലാശാലയിൽ അനധികൃത നിയമനവും,അനധികൃതസ്ഥിരപ്പെടിത്തലും ലക്ഷങ്ങളുടെ കൊഴക്ക്വഴിതെളിച്ചതായി ബി ജെ പി ജില്ലാ ഭാരവാഹിയോഗം കുറ്റപ്പെടുത്തി .ഭരണകക്ഷിയിലെ ചിലരുടെ പ്രത്യേക താൽപ്പര്യവും ഉദ്യോഗസ്ഥ കൂട്ടുകെട്ടുമാണ് സർവ്വകലാശാലയെ അഴിമതിയുടെ വേദിയാക്കി മാറ്റിയത്. 98 കോടി രൂപയുടെ അധിക ബാധ്യത നിലനിൽക്കുമ്പോൾ പിൻവാതിലൂടെയുള്ള നിയമനം സർക്കാർ പോലും അറിയാതെയാണ് നടക്കുന്നത് .റാങ്ക് ലിസ്റ്റ് അട്ടിമറിച്ചുള്ള നിയമനം നടത്തുവാൻ ഭരണ കക്ഷിയുടെയും പ്രതിപക്ഷത്തിന്റെയും യൂണിയനുകൾ തമ്മിൽ നടത്തിയിട്ടുള്ള ധാരണ അഴിമതി നടന്നുവന്നതിന്റെ തെളിവാണ് പുറത്ത് വന്നിരിക്കുന്നത്. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പാടുപെടുന്ന സർക്കാരിന് വലിയ ബാധ്യതയുണ്ടാക്കുന്ന നിയമനങ്ങൾ എസ്റ്റാബ്ലിഷ്മെന്റ് കമ്മിറ്റിയുടെ അറിവോടുകൂടിയാണ് നടന്നിട്ടുള്ളത്. വെറ്റിനറി സർവ്വകലാശാലയെ അഴിമതിയിൽ നിന്ന് രക്ഷിക്കുവാൻ ബിജെപി ഗവർണറെ കണ്ട് പരാതി നകുവാനും പ്രക്ഷോഭ പരിപാടികൾ നടത്തുവാനും തീരുമാനിച്ചു .
ജില്ലാ പ്രസിഡണ്ട് സജിശങ്കർ അധ്യക്ഷത വഹിച്ചു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ, എൻ രാധാകൃഷ്ണൻ യോഗം ഉദ്ഘടനം ചെയ്തു. വി വി രാജൻ .കെ സദാനന്ദൻ ,കൂട്ടാറ ദാമോദരൻ ,പിജി ആനന്ദകുമാർ ,കെ മോഹൻദാസ് ,വി മോഹനൻ കെ പി മധു .കെ ശ്രീനിവാസൻ ,വി നാരായണൻ .രജിത അശോകൻ ,അല്ലിറാണി ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: