Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സ്വാപ് ഷോപ്പുകള്‍ പരിഹാരമായില്ല ഇ- മാലിന്യം കുന്നുകൂടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2017, 12:00 am IST
in Kottayam

ചിത്ര സി.നായര്‍

കോട്ടയം: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സ്വാപ് ഷോപ്പുകള്‍ ആരംഭിച്ചെങ്കിലും ജില്ല ഇ- മാലിന്യക്കോട്ട തന്നെ. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് നഗരസഭ സ്വാപ് ഷോപ്പുകള്‍ തുടങ്ങിയത്. തുടക്കത്തില്‍ വന്‍ ജനപ്രീതിയുണ്ടായിരുന്ന പദ്ധതിയ്‌ക്ക് പിന്നീട് കാര്യമായ പുരോഗതിയുണ്ടായില്ല.

വീടുകളില്‍ ആവശ്യമില്ലാത്ത പുനരുപയോഗപ്രദമായ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, ബാഗുകള്‍, ഫാന്‍സി ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, ഗ്യാസ് സ്റ്റൗവ്, മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍, ചാര്‍ജറുകള്‍, മിക്‌സി, ടെലിവിഷന്‍ തുടങ്ങി ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വരെ സ്വാപ് ഷോപ്പില്‍ സ്വീകരിച്ച് ആവശ്യക്കാര്‍ക്ക് സൗജന്യമായി നല്‍കുന്നതായിരുന്നു പദ്ധതി. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വലിച്ചെറിയുന്നതിനു പകരം പുനരുപയോഗിക്കാന്‍ കഴിയുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. കാരാപ്പുഴയിലെ പഴയബോട്ടുജെട്ടിക്ക് സമീപത്തെ നഗരസഭയുടെ കെട്ടിടത്തിലാണ് ഷോപ്പ് ആരംഭിച്ചത്.

എന്നാല്‍, തുടക്കത്തിലെ ആവേശം നഷ്ടപ്പെട്ടതോടെ പദ്ധതി പാതി വഴിയിലായിരിക്കുകയാണ്. സ്വാപ് ഷോപ്പുകളെ സംബന്ധിച്ച് ജനങ്ങളിലേക്ക് കാര്യമായ ബോധവല്‍ക്കരണം എത്തിയില്ല എന്നും പരാതിയുണ്ട്. ഇതോടെ ഇലക്‌ട്രോണിക് മാലിന്യക്കൂമ്പാരങ്ങള്‍ വഴിയോരങ്ങളില്‍ വീണ്ടും കുന്നുകൂടിത്തുടങ്ങി. ഉപയോഗശൂന്യമായ ഉല്‍പന്നങ്ങള്‍ ശേഖരിക്കുന്ന കടകള്‍ ഇ- മാലിന്യങ്ങള്‍ വഴിയോരങ്ങളില്‍ തള്ളുകയാണ്്. കടകളിലെത്തിക്കുന്ന ഇലക്‌ട്രോണിക് സാധനങ്ങള്‍ അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുകയാണെങ്കിലും ആവശ്യമില്ലാത്ത ഉപകരണങ്ങള്‍ വഴിയില്‍ ഉപേക്ഷിക്കുകയാണ് പതിവ്. നാഗമ്പടം ബസ് സ്റ്റാന്‍ഡിന്റെ പരിസരങ്ങള്‍, നെഹ്‌റു സ്‌റ്റേഡിയം, തിരുനക്കര, ചന്തക്കടവ് എന്നിവിടങ്ങളിലാണ് ഇ- മാലിന്യങ്ങള്‍ കുന്നുകൂടിയിരിക്കുന്നത്. ചന്തക്കടവിലെ തോടും മാലിന്യക്കൂമ്പാരമാണ്. പ്രദേശത്തെ ആക്രിക്കടകളില്‍ നിന്നാണ് കൂടുതല്‍ ഇ-മാലിന്യങ്ങള്‍ തള്ളുന്നത്.

ഇ-മാലിന്യം രോഗം വിതയ്‌ക്കുന്ന

അപകടകാരി

കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്കും പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കും ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ വഴിവെക്കാം.ദ്രവിച്ചുപോകാത്തതിനാല്‍ എത്ര കാലം വേണമെങ്കിലും ഇത് മണ്ണില്‍ നിലനില്‍ക്കും. ടിവിയുടെയും കമ്പ്യൂട്ടറുകളുടെയും മോണിട്ടറും ബാറ്ററിയുമാണ് ഏറെ അപകടകാരികള്‍. മോണിട്ടറിലെ ലെഡ് ശരീരത്തിലെത്തിയാല്‍ നാഡീവ്യൂഹത്തിനു കേടുപാടുകള്‍ സംഭവിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. മെര്‍ക്കുറി,നിക്കല്‍ തുടങ്ങി നൂറിലേറെ അപകടകരമായ മൂലകങ്ങളും ഇ-മാലിന്യത്തിലുണ്ട്. കൃത്യമായ മാലിന്യ സംസ്‌കരണവും ബോധവല്‍ക്കരണവുമാണ് അടിയന്തരമായി നടപ്പാക്കേണ്ടത്.

എന്താണ് സ്വാപ് ഷോപ്പുകള്‍ ?

വീണ്ടും ഉപയോഗിക്കുവാന്‍ കഴിയുന്ന ഉപകരണങ്ങളുടെയും വസ്തുക്കളുടെയും കൈമാറ്റ കച്ചവടം പ്രോത്സാഹിപ്പിക്കുകയാണ് സ്വാപ് ഷോപ്പുകള്‍ ലക്ഷ്യമിടുന്നത്. ഒരുവീട്ടില്‍ ആവശ്യമില്ലാത്ത വസ്തുക്കള്‍ മറ്റൊരു വീട്ടില്‍ ആവശ്യമായി വരാം. സൗജന്യമായി ആളുകള്‍ക്ക് ഇത് ലഭ്യമാക്കുന്നതോടെ ഇ- മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്‌ക്ക് വലിയൊരു പരിഹാരമാകും. കോട്ടയം നഗരസഭയുടെ കീഴില്‍ രണ്ട് സംഭരണ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. കുടുംബശ്രീയുടെ ജില്ലാ കേന്ദ്രത്തിലും സ്വാപ്‌ഷോപ്പുണ്ട്. മാസത്തില്‍ നാലാമത്തെ വ്യാഴാഴ്ചയാണ് സാധനങ്ങള്‍ ശേഖരിക്കുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രാദേശിക തലത്തിലുള്‍പ്പെടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കൂടുതല്‍ ആളുകളെ പദ്ധതിയുടെ ഭാഗമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് കുടുംബശ്രീ ജില്ലാ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു കെ.നായര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

India

ഹിന്ദു സിംഹങ്ങളെയാണ് എനിക്കിഷ്ടം , പന്നികളെയല്ല : ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച യുവാവിന് സാധ്വി ഹർഷ റിച്ചാരിയയുടെ മറുപടി

India

അസമിൽ 84.4ശതമാനം പോളിങ്ങ് , പുതുച്ചേരിയിലും കനത്ത പോളിങ്ങ്

Kerala

വിരലിൽ പരിക്കേറ്റ യുവതിക്ക് വോട്ട് നിഷേധിച്ചത് പ്രതിഷേധത്തിന് കാരണമായി : വിവാദ സംഭവം തൃശൂർ കുറുക്കഞ്ചേരിയിൽ

Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

പുതിയ വാര്‍ത്തകള്‍

അള്ളാഹുവിന് ഇഷ്ടമല്ല ; വന്ദേമാതരം ആലപിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ; വന്ദേമാതരം മുഴക്കി പ്രതിഷേധിച്ച് ബിജെപി

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ രഹസ്യ റെയ്ഡ് : മുറിയിൽ അനധികൃത താമസക്കാർ ; വെടിയുണ്ടകളും വ്യാജ കറൻസിയും കണ്ടെടുത്തു

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

കേരളത്തില്‍ രാഷ്‌ട്രീയ മാറ്റം ഉണ്ടാക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് : പി.കെ.കൃഷ്ണദാസ്

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ മണ്ടത്തരം

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.