തിരുവനന്തപുരം: വര്‍ക്കല ശിവഗിരി ഹയര്‍സെക്കന്ററി സ്‌കൂളില്‍ 29ന് രാവിലെ 9 മുതല്‍ തൊഴില്‍മേള സംഘടിപ്പിക്കും. ദേശീയ തൊഴില്‍ സേവനകേന്ദ്രവും സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നാഷന്‍, കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി, വര്‍ക്കല ശിവഗിരിമഠം എന്നിവരാണ് തൊഴില്‍ മേള സംഘടിപ്പിക്കുന്നത്. അമ്പതില്‍പ്പരം സ്വകാര്യസ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ എട്ടാം ക്ലാസ് മുതല്‍ ബിരുദാനന്തരബിരുദമുള്ളവര്‍ക്കുവരെ പങ്കെടുക്കാം. മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ വയസ്, യോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും നാല് സെറ്റ് ബയോഡാറ്റായും സഹിതം രാവിലെ മേള നടക്കുന്ന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
















