മാനന്തവാടി: മാനന്തവാടി, പനമരം ബ്ലോക്കുകളിലെ ഗ്രാമ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാതല സാങ്കേതിക സമിതിയംഗങ്ങള്‍ക്ക് ഡിസംബര്‍ 18,19 തീയ്യതികളില്‍ മാനന്തവാടി കരുണാകരന് സ്മാരക ഹാളിലും ബത്തേരി, കല്‍പ്പറ്റ ബ്ലോക്കുകളിലെ ഗ്രാമ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാതല സാങ്കേതിക സമരസമിതിയംഗങ്ങള്ക്കുള്ള പരിശീലനം ഡിസംബര്‍ 21,22 തീയ്യതികളില്‍ ബത്തേരി സഗരസഭാ കമ്മ്യൂണിറ്റി ഹാളിലും നടക്കും. ജലസംരക്ഷണ മാര്ഗ്ഗരേഖേയെ സംബന്ധിച്ചും പദ്ധതി നിര്‍വ്വഹണത്തിനാവശ്യമായ വിവരശേഖരണം മുതല്‍ വിശദപദ്ധതി നിര്‍ദ്ദേശം രൂപപ്പെടുത്തുന്നതിനുമാണ് പരിശീലനം നല്‍കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സാങ്കേതിക സമിതി രൂപീകരിച്ച് അംഗങ്ങളെ പരിശീലനത്തില്‍ പങ്കെടുപ്പിക്കണമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: