ഒതുക്കുങ്ങല്‍: കെട്ടിട നികുതി പരിഷ്കരണത്തിന്റെ ഭാഗമായി ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ നടപ്പിലാക്കിയ സഞ്ചയ സോഫ്റ്റ്വെയറിലെ വിവരങ്ങള്‍ തിരുത്താന്‍ അവസരം.
കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം, നികുതി കണക്കാക്കിയതിലെ അപകാത, കെട്ടിടവുമായി ബന്ധപ്പെട്ട മറ്റു ആക്ഷേപങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന് ഡിസംബര്‍ 31 വരെ അവസരം നല്കാന് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ഇന്‍ഫര്‍മേഷന്‍ കേരള മിഷന് രൂപകല്‍പ്പന ചെയ്ത സഞ്ചയ സോഫ്റ്റ് വെയര്‍ മുഖേന വസ്തുനികുതി ഇ-പെയ്മെന്റ് സംവിധാനം 2017 ജനുവരി ഒന്നിനാണ് പഞ്ചായത്തില്‍ നടപ്പാക്കിയത്.
പുതുക്കിയ നികുതി ഘടനയില്‍ ആക്ഷേപമുള്ളവരും നടപ്പുവര്‍ഷത്തെ നികുതി അടക്കാത്തവരുമാണ് ബന്ധപ്പെട്ട രേഖകളുമായി പഞ്ചായത്ത് ഓഫീസിലെത്തേണ്ടത്. ഡിസംബര്‍ 31നകം നികുതി അടക്കുന്നവരുടെ പിഴപലിശ പൂര്‍ണമായും ഒഴുവാക്കുമെന്നും പഞ്ചായത്ത്് പ്രസിഡന്റ് ബിഫാത്തിമ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: