കണ്ണൂര്‍: വാരം കടാങ്കോട്ട് കരിക്കിന്‍ചിറയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഷരീഫിനെ (27) വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരെ സിറ്റിപ്പോലീസ് അറസ്റ്റുചെയ്തു. പള്ളിപ്രം സ്വദേശികളായ മുഹമ്മദ് ഫസീം (22), ഷുഹൈബ് (23) ഏന്നിവരാണ് അറസ്റ്റിലായത്. ഒരാളെക്കൂടി പിടികിട്ടാനുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഷരീഫിന് കുത്തേറ്റത്. സാരമായ പരിക്കേറ്റ ഇയാള്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ചികിത്സയിലാണ്.
ബിജെപി പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ച കേസിലെ പ്രതിയാണ് മുഹമ്മദ് ഫസീം. ശസ്ത്രക്രിയക്ക് ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചായിരുന്നു ഷെറീഫിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഷര്‍ട്ടിന്റെ കീശയിലും മറ്റും കൊണ്ടുനടക്കാവുന്ന സര്‍ജിക്കല്‍ ബ്ലേഡ് ആയുധ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടില്ല എന്നതിനാല്‍ ഇപ്പോള്‍ വ്യാപകമായി ക്രിമിനലുകളും ഗുണ്ടാസംഘങ്ങളും ഇത്തരം ആയുധങ്ങളാണ് ഉപയോഗിക്കുന്നതെന്ന് പോലീസിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.
















