ചിറ്റൂര്‍:വടകരപ്പതി പഞ്ചായത്തില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന 14,15 വാര്‍ഡുകളിലെ സ്ത്രീകളുള്‍പ്പെടെയുള്ള നാട്ടുകാര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ബിജെപി ചിറ്റൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചത്.
രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ഉപരോധം ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ടു. ബിജെപി നേതാക്കളായ ചിറ്റൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് എം.ശശികുമാര്‍, ആര്‍എസ്എസ് ജില്ലാ സേവാ പ്രമുഖ് രാജേന്ദ്രപ്രസാദ്, ആര്‍എസ്എസ് താലൂക് കാര്യവാഹ് സുചിത്രന്‍, ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജയപ്രകാശ്, ധര്‍മ്മരാജ് ശരവണകുമാര്‍, എന്നിവര്‍ പഞ്ചായത്ത് അധികൃതരുമായി ചര്‍ച്ച നടത്തി.
ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ പുതിയതായി കിയോസ്കുകള്‍ സ്ഥാപിക്കാനും ഒരു കുടുംബത്തിന് പ്രതിദിനം ആവശ്യമായി വരുന്ന 215 ലിറ്റര്‍ വെള്ളം എത്തിച്ചു നല്‍കാമെന്ന് കഴിഞ്ഞ തവണ റോഡുപരോധം നടത്തിയപ്പോള്‍ അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കിയോസ്ക്കുകളില്‍ വിതരണം ചെയ്യുന്ന വെള്ളം അപര്യാപ്തമാണെന്നും മുന്‍പ് നല്‍കിയത് പോലെ ഡ്രമ്മുകളില്‍ വെള്ളം നല്‍കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കിയോസ്കുകളില്‍ വെള്ളം വിതരണം ചെയ്യുന്നതെന്ന് പ്രസിഡന്റ് അറിയിച്ചു.ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് ഡ്രമ്മുകളില്‍ വിതരണം ചെയ്യാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ഉപരോധം അവസാനിപ്പിക്കാന്‍ തയാറായത്.
തുടര്‍ന്നും ജലവിതരണത്തില്‍ വീഴ്ച്ച വരുത്തിയാല്‍ ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തുവരുമെന്ന് മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: