ചിറയിന്‍കീഴ്: വക്കം പുത്തന്‍നട പ്രിയദര്‍ശിനി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പുത്തന്‍നട ഫ്‌ളഡ് ലൈറ്റ് കോര്‍ട്ടില്‍ നടന്ന വോളിബോള്‍ ടൂര്‍ണമെന്റില്‍ മൗലാന മംഗലാപുരം വിജയികളായി. ടൂര്‍ണമെന്റ് ആറ്റിങ്ങല്‍ ഡിവൈഎസ്പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വക്കം പഞ്ചായത്ത് പ്രസിഡന്റ് എസ്. വേണുജി അദ്ധ്യക്ഷനായി. വക്കത്തെ മുന്‍ വോളിബോള്‍ താരങ്ങളെ ആദരിച്ചു.
പ്രിയദര്‍ശിനി വക്കം റണ്ണേഴ്‌സ് അപ്പായി. ഒന്നാം സ്ഥാനം നേടിയ മൗലാന മംഗലാപുരം 25,000 രൂപയും എവര്‍റോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനം നേടിയ പ്രിയദര്‍ശിനി വക്കം 15,000 രൂപയും കരസ്ഥമാക്കി. സമ്മാനദാനം വക്കം പഞ്ചായത്ത് പ്രസിഡന്റ് എസ്.വേണുജി നിര്‍വ്വഹിച്ചു
















