തിരുവനന്തപുരം: ബിജെപി ദേശീയസമിതിയംഗം മടിക്കൈ കമ്മാരന്റെ നിര്യാണത്തെ തുടര്‍ന്ന് ഇന്ന് പാര്‍ട്ടി നടത്താനിരുന്ന പ്രതിഷേധപരിപാടികള്‍ മാറ്റിവച്ചു. മത്സ്യത്തൊഴിലാളികളെ അപമാനിച്ച മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ രാജി ആവശ്യപ്പെട്ട് ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടേറിയറ്റ് പടിക്കലും നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രകടനങ്ങള്‍ 16 ന് നടത്തും. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ദുഃഖാചരണവും നടത്തും.
















