തിരുവനന്തപുരം: സാമ്പത്തികസംവരണം നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ സാംബവമഹാസഭയുടെ നേതൃത്വത്തില്‍ ഇന്ന് ദേവസ്വംബോര്‍ഡ് ആസ്ഥാനത്തേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. രാവിലെ 10 ന് മ്യൂസിയം ജംഗ്ഷനില്‍ നിന്ന് ആരംഭിക്കും. ദേവസ്വംബോര്‍ഡ് ആസ്ഥാനത്തിന് മുന്നില്‍ നടക്കുന്ന ധര്‍ണ ജനറല്‍സെക്രട്ടറി രാമചന്ദ്രന്‍ മുല്ലശ്ശേരി ഉദ്ഘാടനം ചെയ്യും.
















