പൂവാര്‍: തീരദേശ പ്രദേശമായ പൂവാറില്‍ ചുഴലിക്കാറ്റില്‍പെട്ട് വള്ളവും വലയും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ പട്ടിണിയില്‍. ലക്ഷങ്ങള്‍ കടം വാങ്ങി വാങ്ങിച്ച വള്ളവും വലയുമാണ് നഷ്ടപ്പെട്ടത് .പൂവാര്‍ പുള്ളിവിള പ്രദേശത്താണ് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ദുരിതത്തിലായത്. ഇനിയും എട്ടോളം പേര്‍ തിരിച്ചെത്താനുണ്ട്. ഇതിന് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഭക്ഷണം ഇല്ലാത്തതു കാരണം കുട്ടികള്‍ സ്‌കൂളില്‍ പോകാതെ വീടുകളില്‍ തന്നെ കഴിയുകയാണ്. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഇതുവരെ ആരും എവിടെ എത്തിയില്ല. സ്ഥിതി ഇങ്ങനെ തുടരുകയാണെങ്കില്‍ തീരത്തെ ജനങ്ങള്‍ മുഴുപട്ടിണിയില്‍ ആകുന്ന അവസ്ഥയിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.
















