തിരുവല്ല: അടച്ചിട്ട വീടുകളില്‍ സ്ഥിരമായി മോഷണം നടത്തുന്ന രണ്ട് പ്രതികളെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു.തിരുവല്ല തുകലശ്ശേരി പൂമംഗലത്ത് വീട്ടില്‍ ശരത്ത് (32),മഞ്ഞാടി കാക്കത്തുരുത്ത് വാലുപറമ്പ് സന്തോഷ് കുമാര്‍(38) എന്നിവരാണ് പോലീസ് പിടിയിലായത്.കഴിഞ്ഞ ദിവസം രാത്രിയില്‍ മീന്തലക്കര ധര്‍മ്മശാസ്താക്ഷേത്രത്തിന് സമീപത്ത് നിന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
ഈ സമയത്ത് ഇവരുടെ പക്കല്‍ നിന്നും വിളക്ക്,ഓട്ടുരുളി,പിത്തള ടാപ്പ് എന്നിവ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്. കോയിപ്രം,തൃക്കുടിത്താനം,ചങ്ങനാശ്ശേരി, തിരുവല്ല സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി മോഷണ കേസുകളുമായി ഇവര്‍ക്ക് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു.
തിരുവല്ല ഡിവൈഎസ്പി, ആര് ചന്ദ്രശേഖരപിള്ളയുടെ നേതൃത്വത്തില്‍.സിഐ പി.രാജപ്പന്,എസ്ഐ വിനോദ് കുമാര്‍,ഉദ്യോഗസ്ഥരായ അജിത്ത് കുമാര്‍,സുരേഷ്കുമാര്‍,സുരേന്ദ്രന് പിള്ള,അജി ശാമുവേല്‍,അജികുമാര്‍,സുജിത്ത് ,രാജേന്ദ്രന്‍പിള്ള എന്നിവരുടെ നേതൃത്ത്വത്തിലാണ് പ്രതികളെ പിടികൂടിയത്.പ്രതികള്‍ റിമാന്റിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: