മേപ്പാടി: ഡോ. ആസാദ്മൂപ്പന് നേതൃത്വം നല്‍കിവരുന്ന ആസ്റ്റര്‍ ഡിഎംഹെല്‍ത്ത് കെയറിന്റെ 30ാം വാര്‍ഷികആഘോഷത്തിന്റെ ഭാഗമായി രക്തദാനം, നിര്‍ദ്ധന രോഗികള്‍ക്ക് സൗജന്യ ശസ്ത്രക്രിയകളും ചികിത്സയും മെഡിക്കല്‍ ക്യാമ്പുകളും ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിച്ചു. അംഗപരിമിതര്‍ക്ക് ജോലി നല്‍കിയും വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചവരെ ആദരിച്ചും സാമൂഹ്യസേവനത്തിനായി ആസ്റ്റര്‍ വളഡിയര്‍ എന്ന പ്രസ്ഥാനം ആരംഭിക്കുകയും ചെയ്തു. ആസ്റ്റര്‍ വയനാട് സ്പെഷ്യാലിറ്റി ഹോസ്പിറ്റലും ഡിഎംവിംസും സംയുക്തമായി നടത്തിയ സമാപന പരിപാടി ജില്ലാ കലക്ടര്‍ സുഹാസ്എസ്ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ഡിഎംവിംസ്മെഡിക്കല് കോളേജിലെ മുന്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. മെഹറൂഫ്രാജ് മുഖ്യാഥിതിയായിരുന്നു. ഡോ. മെഹറൂഫ് രാജിന് കലക്ടര്‍ പ്രത്യേക പുരസ്ക്കാരം നല്കി. പാരിസ്ഥിതിക മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച തോമസ് സ്റ്റീഫന്‍, ആദ്യത്തെ ഒപി പേഷ്യന്റ് രാജന്, ആദ്യം ജനിച്ച കുട്ടിയും സജിത്ത്-അമ്പിളി ദമ്പതിമാരുടെ മകനുമായ അര്ജ്ജുന് കൃഷ്ണ, നന്ദനം ഏജന്‍സീസ്, ടിപി പ്ലൈവുഡ്സ്, റിയല്‍ടെക്ക്, പിഎംകെ, ആസ്ടെക്ക് കമ്പനി, ആര്‍ക്കിടെക്റ്റ് സുഭാഷ്, പ്രൊജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് ആഷീന്‍ പനക്കാട്, ഷമീര്‍ കരടിപ്പാറ, കെകെ മോഹന്‍ തുടങ്ങിയവര്‍ക്കുള്ള പ്രത്യേക പുരസ്ക്കാരങ്ങളും വിതരണംചെയ്തു.
ഡീന്‍ പ്രൊഫ. ആന്റണി സില്‍വന്‍ ഡിസൂസ അദ്ധ്യക്ഷത വഹിച്ചു. ഡോ. മൂപ്പന്‍സ് അക്കാദമി ജോ ഡയറക്ടര്‍ ഡോ. സിശേഷ്ഗിരി, വൈസ് ഡീന്‍ പ്രൊഫ. രവീന്ദ്രന്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ് നാരായണന്, ചീഫ്ഓപ്പറേറ്റിംഗ്ഓഫീസര്ഡോ. ജയ്കിഷന്, ഓപ്പറേഷന്‍സ് മാനേജര്‍ ഡോ. പ്രവിത അഞ്ചന്, ഡോ. ശുഭ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: