തലശ്ശേരി: മുസ്ലിം മതഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന തെളിവിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട് കണ്ണൂര്‍ ജയിലില്‍ റിമാന്റില്‍ കഴിയുന്ന തലശ്ശേരിക്കാരന്‍ സ്വദേശി ജാമ്യാപേക്ഷയില്‍ ഇന്ന് ജില്ലാ കോടതി വാദം കേള്‍ക്കും.
ചേറ്റംകുന്ന് സൈനാ സില്‍ മനാഫ് റഹ്മാന്‍ (42) ആണ് അഡ്വ.ഒ.ജി.പ്രേംരാജ് മുഖേന കഴിഞ്ഞ ദിവസം ജാമ്യഹരജി നല്‍കിയത്.ഇക്കഴിഞ്ഞ ഒക്ടോബര്‍ 26 നാണ് മനാഫ് റഹ്മാനെയും ചിറക്കര കുഴിപ്പങ്ങാട്ടെ തൗഫീഖില്‍ യു.കെ.ഹംസയെയും കണ്ണൂര്‍ ഡിവൈഎസ്പി പി.പി.സദാനന്ദന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നത്.
യുഎപിഎ സെക്ഷന്‍ 38,39 വകുപ്പു പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കുറ്റം ചുമത്തിയിരുന്നത്. ഇവരുടെ കൂട്ടുപ്രതികളായ ഹംസയും മിഥിലാജ്, അബ്ദുള്‍ റസാഖ്, റാഷിദ് എന്നിവരും റിമാന്‍ഡിലുണ്ട്. അറസ്റ്റിന് ആറ് മാസം മുന്‍പ് കുടുംബത്തേയും കുട്ടി സിറിയയിലേക്ക് പോവാന്‍ മംഗളൂര് വിമാനത്താവളത്തിലെത്തിയ മനാഫിനെ കേന്ദ്ര ഏജന്‍സി തടഞ്ഞ് തിരിച്ചയച്ചിരുന്നു. ഇതില്‍ പിന്നീട് ഇയാള്‍ രഹസ്യാന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
















