കല്‍പ്പറ്റ: വീട്ടമ്മ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു. കല്‍പ്പറ്റ പുളിയാര്‍മല രത്നാലയത്തില് രത്നാകരന്റെ ഭാര്യ പൂര്‍ണിമ (52)യാണ് മരിച്ചത്. ഇന്നലെ രാവിലെ 11.45 ഓടുകൂടിയാണ് സംഭവം. അടുക്കള വശത്തുള്ള ഏലച്ചെടികള്‍ക്കു സമീപത്തുവച്ചാണ് തീകൊളുത്തിയത്. പോലീസ് വിവരമറിഞ്ഞ് എത്തിയപ്പോഴേക്കും ദേഹം കത്തിക്കരിഞ്ഞിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പൂര്‍ണിമക്ക് രണ്ട് മക്കളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: