കാഞ്ഞാര്‍: മുട്ടത്ത് ഡിവൈഎഫ്‌ഐ അക്രമത്തില്‍ രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. രണ്ടാഴ്ച മുമ്പ് കടയില്‍ കയറി വ്യാപാരികളെ മര്‍ദ്ദിച്ചതിനെതിരെ പ്രകടനം നടത്തി എന്നാരോപിച്ചാണ് ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ അക്രമണം അഴിച്ചുവിട്ടത്.
മഹേഷ് ഭാസ്‌കര്‍, ബിബിന്‍ എന്നിവര്‍ക്ക് നേരെയാണ് അക്രമണം നടന്നത്. പോലീസ് സ്റ്റേഷന്റെ മുന്‍വശത്ത് വച്ചാണ് ഡിവൈഎഫ്‌ഐ സംഘം ഇവര്‍ക്കെതിരെ അക്രമം നടത്തിയത്. പോലീസുകാര്‍ ഇടപെട്ടാണ് ഇവരെ രക്ഷിച്ചത്. വ്യാപാരികളെ അക്രമിച്ചവരും സംഘത്തിലുണ്ടായിരുന്നു. മുട്ടത്ത് നിരന്തരം അക്രമം നടത്തി നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കുവാനുള്ള ആസൂത്രിത നീക്കമാണ് ഡിവൈഎഫ്‌ഐ നടത്തുന്നത്. ഇതിനെതിരെ രണ്ടാഴ്ച മുമ്പാണ് ബഹുജന മാര്‍ച്ച് മുട്ടത്ത് നടന്നത്. വീണ്ടും മുട്ടത്തില്‍ സംഘര്‍ഷമുണ്ടാക്കുവാനുള്ള ഭരണകക്ഷിയുടെ നീക്കത്തെ ആശങ്കയോടെയാണ് നാട്ടുകാര്‍ കാണുന്നത്.
















