കുമളി: യുവതലമുറയുടെ കലാ-കായിക കഴിവുകളെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യം വച്ച് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരളോത്സവം പരിപാടിയില്‍ പൊതുജനപങ്കാളിത്തം കുറയുന്നു.
കുമളിയില്‍ രണ്ട് ദിവസങ്ങളിലായി നടന്ന ജില്ലാ തല കേരളോത്സവത്തിന്റെ മത്സരവിഭാഗത്തിന്റെ വിവിധ ഇനങ്ങളില്‍ മത്സരാര്‍ത്ഥികള്‍ തീരെ കുറവായിരുന്നു എന്നത് ഇത് തെളിയിക്കുന്നു. ജില്ലയിലെ ഒന്‍പത് ബ്ലോക്കുകളില്‍ നിന്ന് വിവിധ ഇനങ്ങളില്‍ മത്സരിച്ച് വിജയിച്ചവരാണ് ജില്ലാതല മത്സരങ്ങളില്‍ പങ്കെടുക്കേണ്ടത്. കായിക മത്സരത്തില്‍ അഞ്ച് ബ്ലോക്കുകളുടെ മാത്രം ആളുകളാണ് പങ്കെടുത്തത്. ചില ഇനങ്ങളില്‍ പരസ്പരം മത്സരിക്കാന്‍ ആളില്ലാതെ വന്നതോടെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സമ്മാനം നല്‍കിയതായി പറയുന്നു. കലാമത്സരങ്ങളിലും സമാന സാഹചര്യമാണ് ഉണ്ടായിരുന്നത്.
ജില്ലാതല കേരളോത്സവം ജില്ലാപഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും ചേര്‍ന്നാണ് സംഘടിപ്പിച്ചത്. ഈ പരിപാടിക്കായി ലക്ഷങ്ങളാണ് വകയിരുത്തുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പട്ട പ്രചാരങ്ങള്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ വേണ്ട വിധം നല്‍കാതെ വര
ുന്നതോടെ പരിപാടികള്‍ കേവലം ചടങ്ങുകളായി അവസാനിക്കുന്നു. ഇതിനായി ചിലവഴിക്കുന്ന തുകയില്‍ കുറവുണ്ടാകുന്നുമില്ല. കേരളോത്സവം ലക്ഷ്യം കാണാതെ തിരശീല വീഴുംമ്പോള്‍ സര്‍ക്കാര്‍ ഖജനാവാണ് കാലിയാകുന്നത്.
















