ബത്തേരി: സംസ്ഥാന വോളിബാൾ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ,മുപ്പത്തിയെട്ടു വർഷമായി വോളിബാൾ പ്ലെയറും, റഫറിയുമായിരുന്ന കോളേരികാരനായ പുറമടത്തിൽ ശിവനെ സംസ്ഥാന വോളിബാൾസംഘാടകസമിതി ആദരിച്ചു.സംഘാടകസമിതിക്കു വേണ്ടി പ്രശസ്ത സിനിമാതാരവും വായനാട്ടുകാരനുമായ അബുസലിം ആണ് ശിവന് സമിതിയുടെ മൊമെന്റോ നൽകിയത്.1969 ൽ വയനാട് റെവന്യൂ ജില്ലാ സ്കൂൾ വോളിബാൾ ക്യാപ്റ്റൻ ആയിരുന്നു പി ബി ശിവൻ. തുടർന്ന് വര്ഷങ്ങളോളം ജില്ലക്ക് വേണ്ടി ജേഴ്‌സി അണിഞ്ഞു,1984 ൽ വോളിബാൾ റഫറി ടെസ്റ്റ് പാസ്സായി, തുടർന്ന് കേരളത്തിന്റ വിവിധ ഭാഗങ്ങളിൽ വെച്ച് നടന്ന വോളിബാൾ മത്സരങ്ങളിൽ റഫറിയായിരുന്നു ശിവൻ. ഇപ്പോൾ അറുപത്തി ആറാം വയസ്സിലും വോളിബാളിന്റെ ആവേശം ഒട്ടും ചോരാതെ സജീവമാണ് പുറമടത്തിൽ ശിവൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: