മറയൂര്‍: കാര്‍ പത്തടി ഉയരത്തിലേക്ക് പറന്നു. പിന്നെ കുത്തിയൊഴുകിയ കനാലിലേക്ക് വീണു. കാറിലുണ്ടായിരുന്നവര്‍ കണ്ണടച്ച് തുറക്കുംമുമ്പേ എല്ലാം കഴിഞ്ഞിരുന്നു. വിനോദയാത്ര ദുരന്തയാത്രയായപ്പോള് അങ്കമാലിക്കാര്‍ക്ക് നഷ്ടമായത് നാല് ജീവനുകള്‍. മൂന്നാര്‍ സന്ദര്‍ശനം കഴിഞ്ഞ് ഊട്ടിയിലേക്ക് പോകുകയായിരുന്ന അങ്കമാലി സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ച കാറാണ് പൊള്ളാച്ചിക്ക് സമീപം കനാലിലേക്ക് മറിഞ്ഞത്.
ഹമ്പിലും കലുങ്കിലും ഇടിച്ച കാര്‍ പത്തടി ഉയരത്തില്‍ പറന്നുയര്‍ന്നാണ് കനാലിലേക്ക് പതിച്ചതെന്ന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന പാല് ടാങ്കറിന്റെ ഡ്രൈവര്‍ പറയുന്നു. അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനാല്‍ മണിക്കൂറുകളോളം പൊള്ളാച്ചി- പഴനിപാതയില് ഗതാഗതം തടസ്സപ്പെട്ടു.
അങ്കമാലി സ്വദേശികളായ ജിതിന് ജോസ്(19) ജാക്സണ്(21) അമല്‍ രാജ്(20) റിജോ(27) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന ആല്ഫായെ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ കാര്ത്തികേയന് കനാലിലേക്ക് ചാടി രക്ഷപ്പെടുത്തി. രാവിലെ 7.15 നാണ് ഉദുമല്‍പേട്ട- പൊള്ളാച്ചി പാതയില്‍ കൊടിമേട് പാലത്തിന് സമീപത്തുള്ള ഹമ്പില്‍ ചാടി നിയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് പിഐപി കനാലിലേക്ക് മറിഞ്ഞത്.ഏഴിന് വൈകിട്ടാണ് അങ്കമാലി-കാലടി സ്വദേശികളും സുഹൃത്തുക്കളുമായ അഞ്ചുപേര്‍ മൂന്നാറിലേക്ക് എത്തിയത്. മൂന്നാര്‍ സന്ദര്‍ശനം നടത്തിയ ശേഷം പുലര്‍ച്ചെ നാലുമണിയോടെ മറയൂര്‍ – ഉദുമല്‍പേട്ട വഴി ഊട്ടിയിലേക്ക് പോകുന്നതിനിടെയാണ് അപകടം.
പൊള്ളാച്ചി പോലലീസ്- തമിഴ്നാട് ഹൈവേ പോലീസ്, ഫയര്‍ ഫോഴ്സ്, പ്രദേശവാസികള്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ടാങ്കര്‍ ഡ്രൈവറുടെ അവസരോചിത രക്ഷാപ്രവര്‍ത്തനമാണ് ഒരാളെ രക്ഷിച്ചത്. വേഗത്തിലെത്തിയപ്പോള്‍ ഹമ്പില്‍ കയറി നിയന്ത്രണം നഷ്ടമായതോ, വാഹാനം ഓടിച്ചിരൂന്നയാള് ഉറങ്ങിപോയതോ ആകാം അപകടകാരണമെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: