ഓമല്ലൂര്‍: പത്തനംതിട്ട ജനസേവാ ട്രസ്റ്റിന്റെയും യുവമോര്‍ച്ച ഓമല്ലൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെയും നേതൃത്വത്തില്‍ പത്തനംതിട്ട സബിത ഐ കെയര്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടന്നു. ഓമല്ലൂര്‍ ആര്യഭാരതി സ്കൂളില്‍ നടന്ന ക്യാമ്പില്‍ നൂറിലധികം ആളുകള്‍ പങ്കെടുത്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സിബി സാം തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ ലക്ഷ്മി മനോജ് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് ആര്.പ്രദീപ്, യുവമോര്‍ച്ച പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കരുണ്‍ രാജ്, ജനറല്‍ സെക്രട്ടറി രാഹുര്‍ രാജ്, ഡോ.സബിത, യുവമോര്‍ച്ച ജില്ലാ വൈസ്പ്രസിഡന്റ് ബി.അഭിലാഷ്, തപസ്യ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് രവീന്ദ്രവര്‍മ്മ അംബാനിലയം, പഞ്ചായത്തംഗം അഭിലാഷ്, ബിജെപി പഞ്ചായത്ത്കമ്മറ്റി പ്രസിഡന്റ് സുരേഷ് പുളിവേലില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: