ഓമല്ലൂര്‍: ശ്രീരക്തകണ്ഠസ്വാമി മഹാക്ഷേത്രത്തില്‍ ഭഗവാന്റെ പിറന്നാളിനോടനുബന്ധിച്ചുള്ള ഉത്രസദ്യ ഇന്ന് നടക്കും. രാവിലെ 9.30 ന് ആനയൂട്ട്, തുടര്‍ന്ന് 10.30 ന് ക്ഷേത്രം മേല്‍ശാന്തി മുകില്ശങ്കര് ഉത്രസദ്യ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് മുഖ്യാതിഥിയായിരിക്കും.ചടങ്ങില്‍ ഗജകേസരി ഓമല്ലൂര്‍ മണികണ്ഠന്റെ ചിത്രത്തെടു കൂടിയ 2018 ലെ കലണ്ടര്‍ പ്രകാശനം ചെയ്യും. വൈകിട്ട് 4ന് ശ്രീരക്തകണ്ഠ മാതൃസമിതിയുടെ നാമജപം, 7ന് കോന്നി ശബരി ബാലികാസദനത്തിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന നാമസങ്കീര്‍ത്തനം, 8ന് തിരുവാഭരണ വാഹകരായ ഗുരുസ്വാമിമാരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഴിപൂജ എന്നിവയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: