മാനന്തവാടി: വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഭഗവത് ഗീത ക്ലാസ് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ടി ഉഷകുമാരി ഉദ്ഘാടനം ചെയ്തു. വള്ളിയൂര്‍ക്കാവ് ഡിവിഷന് കൗണ്‍സിലര്‍ ശ്രീലത കേശവന് പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ചു. രുക്മണി അമ്മ ഭഗവത് ഗീത പാരായണം നടത്തി. ക്ഷേത്രം ട്രസ്റ്റി ഏച്ചോം ഗോപി ,എക്സിക്യൂട്ടീവ് ഓഫീസര്‍ കെ വി നാരായണന് നമ്പൂതിരി , മാതൃസമിതി പ്രസിഡണ്ട് ഇവി. വനജാക്ഷി ടീച്ചര്‍, മാതൃസമിതി സെക്രട്ടറി പുഷ്പ ശശിധരന്, രുഗ്മണി അമ്മ എന്നിവര്‍ സംസാരിച്ചു.വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തില്‍ ഭഗവത് ഗീത ക്ലാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: