തൃശൂര്‍: തൃശിവപേരൂര് ഹിന്ദു ധര്‍മ്മപരിഷത്ത് അയ്യപ്പന് വിളക്കിന് ഭക്തി സാന്ദ്രമായ സമാപനം.സമാപന സമ്മേളനം സ്വാമി വിശ്വേശരാനന്ദ ഉദ്ഘാടനം ചെയ്തു. ശബരിമല അയ്യപ്പസേവസമാജം ദേശീയ സംഘടന കാര്യദര്‍ശി വി.കെ.വിശ്വനാഥന് മുഖ്യ പ്രഭാഷണം നടത്തി. വി.രാമദാസ് മേനോന് അദ്ധ്യക്ഷത വഹിച്ചു. രഘു കുന്നമ്പത്ത്,മുരളികൊളങ്ങാട്ട്,ജി രാമനാഥന്,പി.ഷണ്മുഖനാന്ദന്,ഇ.എം ചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈകിട്ട് വടക്കുംനാഥന്റെ ശ്രീമൂല സഥാനത്തുനിന്നും വിളക്കെഴുന്നള്ളിപ്പ് ഭക്തി നിര്‍ഭരമായി. തിച്ചുര് മോഹനനും സംഘവും പഞ്ചവാദ്യവും മച്ചാട് സേതുമാധവനും സംഘവും ശാസതാംപാട്ടും അവതരിപ്പിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: