മാനന്തവാടി: സിപിഎം നെയും എംഎല്‍എ ഒ.ആര്.കേളുവിനെയും നിശിതമായി വിമര്‍ശിച്ച് സിപിഐ.മാനന്തവാടി മണ്ഡലം സമ്മേളനം. മാനന്തവാടിയില്‍ സിപിഎംന് ഇപ്പോഴും വല്യേട്ടന് മനോഭാവമെന്നും ഘടകകക്ഷിയെന്ന നിലയില്‍ തങ്ങളോട് ആലോചിക്കാതെയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും മണ്ഡലം സെക്രട്ടറി ജോണി മറ്റത്തിലാനി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
വര്‍ഷങ്ങളായി മാനന്തവാടിയില്‍ സിപിഎംഉം സിപിഐയും നല്ല സ്വരചേര്‍ച്ചയിലല്ല പ്രവര്‍ത്തിച്ചു വരുന്നത്.എല്‍ഡിഎഫിലെ ഘടകക്ഷികള്‍ എന്ന നിലയില്‍ ഒത്തെരുമിച്ചൊരു പ്രവര്‍ത്തനമല്ല മാനന്തവാടിയില്‍ സിപിഎംഉം സിപിഐയും തമ്മില്‍ നടക്കുന്നത്. പല വിഷയങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങളാണ് ഇരു പാര്‍ട്ടികളുടെ തമ്മില്‍ നടക്കുന്നത്. അതു കണക്കെ തന്നെയാണ് സമ്മേളറിപ്പോര്ട്ടിലും സിപിഎംനെതിരെ നിശിതവിമര്‍ശനമാണ് ഉയര്‍ന്ന് വന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒ.ആര്.കേളുവിനെ തോല്‍പ്പിക്കാന്‍ സിപിഎംല്‍ തന്നെ നീക്കങ്ങളുണ്ടായെന്നും എന്നാല്‍ സിപിഐആത്മാര്ത്ഥ പരിശ്രമഫലമായാണ് ഒ.ആര്.കേളു വിജയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുമ്പോള്‍ എംഎല്‍എ ആയ ശേഷം സിപിഐയുമായി ഒരു ബന്ധവും കേളു എംഎല്‍എ എന്ന നിലയില്‍ വെച്ച് പുലര്‍ത്തുന്നില്ലന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. അതുപോലെ മാനന്തവാടി നഗരസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് എന്ന നിലയില്‍ ഒറ്റകെട്ടായി പ്രവര്ത്തിച്ചുതിന്റെ ഫലമാണ് പ്രഥമ നഗരസഭ ഭരണം എല്‍ഡിഎഫിന് ലഭിച്ചത് രണ്ട് സീറ്റില്‍ സിപിഐയും വിജയിച്ചു.
എന്നാല്‍ ഭരണ സമിതി എന്ന നിലയില്‍ ഒരു കാര്യവും സിപിഐയുമായി ചര്‍ച്ച ചെയ്യാറില്ലന്നും തീരുമാനങ്ങളെല്ലാം സിപിഎംഒറ്റക്കാണ് എടുക്കാറെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.ഇത്തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ പരസ്യനിലപാട് സ്വീകരിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. എന്തായാലും മാനന്തവാടിയില്‍ സിപിഎംഉം സിപിഐയും തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നതകളാണ് നിലനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: