കാക്കനാട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരന്തബാധിത മേഖലയായി മാറിയ വൈപ്പിന്‍, ചെല്ലാനം മേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി 1.70 കോടി രൂപ അനുവദിച്ചു. ദുരിതബാധിതരായ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 2000 രൂപ വീതമാണ് അനുവദിക്കുക. ഫിഷറീസ് വകുപ്പാണ് അര്‍ഹരായ മത്സ്യത്തൊഴിലാളികളുടെ പട്ടിക തയാറാക്കി തുക വിതരണം ചെയ്യുന്നത്. 8540 കുടുംബങ്ങള്‍ക്കാണ് ധനസഹായം. തുക ഫിഷറീസ് വകുപ്പിന് കൈമാറിയതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: