മാനന്തവാടി:മാനന്തവാടി കൃഷിഭവന്റെയും പരിയാരം കുന്ന് വികസന സമിതി, ഹരിത ഗ്രൂപ്പ്, കുടുംബശ്രീ എ.ഡി.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കാര്‍ഷിക വികസന സെമിനാറും മികച്ച കര്‍ഷകരെ ആദരിക്കല്‍ ചടങ്ങും നടന്നു. നഗരസഭ ചെയര്മാന് വി.ആര്.പ്രവീജ് ഉദ്ഘാടനം ചെയ്തു.പി.വി. ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു.ഫാദര്‍ പോള്‍ മണ്ടോലിക്കല് മുഖ്യ പ്രഭാഷണം നടത്തി ചെറുവയല്‍ രാമന്, അയൂബ് തോട്ടോളി തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.എം.വി.മുനീര്‍, വി.എസ്. ജിഷ, സുധീഷ് കരിങ്ങാരി തുടങ്ങിയവര്‍ ക്ലാസ്സ് എടുത്തു. പച്ചക്കറിതൈ വിതരണം പി.ടി.ബിജു. നിര്‍വ്വഹിച്ചു. കൃഷി ഓഫീസര്‍ വിനോദ് ,പുഷ്പ മാത്യു, കെ.ടി.ബിനു.ബേബി അത്തിക്കല്‍, എം.സി.വിന്‍സന്റ്, ജോണി കെ.എം, ഷിബു കോക്കണ്ടത്തില്‍, വിഷ്ണു, പൗലോസ്,മിനി പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: