Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സുഗമമായി പടക്കം വിപണനം ചെയ്യാന്‍ നിയമഭേദഗതി വേണം: ഫയര്‍വര്‍ക്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2017, 08:00 pm IST
in Kannur

കണ്ണൂര്‍: പാശ്ചാത്യരാജ്യങ്ങളില്‍ പടക്കം വിപണനം ചെയ്യുന്നതുപോലെ ഇവിടെയും സുഗമമായി വിപണനം നടത്താന്‍ നിയമഭേദഗി വേണമെന്ന് ഫയര്‍വര്‍ക്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാസമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. സമയബന്ധിതമായി ലൈസന്‍സ് പുതുക്കി നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള നിയമങ്ങളാണ് ഫയര്‍വര്‍ക്‌സ് ആക്ടില്‍ നിലവിലുള്ളത്.

ഫയര്‍വര്‍ക്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍ (എഫ്ഡിഎ) ജില്ലാസമ്മേളനം കണ്ണൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. എഫ്ഡിഎ ജില്ലാപ്രസിഡന്റ് സി.അച്യുതന്‍ അധ്യക്ഷത വഹിച്ചു. കെ.എം.ലെനിന്‍ മെമ്പര്‍ഷിപ്പി വിതരണം ചെയ്തു. വ്യാപാരി വ്യവസായി സമിതി സെക്രട്ടറി വി.ഗോപിനാഥ്, പ്രേമാനന്ദന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം എഫ്ഡിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം.ലെനിന്‍ ഉദ്ഘാടനം ചെയ്തു. 2008 മുതല്‍ കണ്ണൂര്‍ ഫയര്‍ വര്‍ക്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍ എന്ന പേരില്‍ സംഘടന കണ്ണൂരില്‍ നിലവിലുണ്ടായിരുന്നു. 2017 മാര്‍ച്ചിലാണ് ഈ സംഘടന ഫയര്‍വര്‍ക്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍ കേരള എന്ന സംഘടനയില്‍ ലയിച്ചത്.

നല്ല സിനിമകളെ ജനങ്ങളിലേക്കെത്തിക്കാന്‍ മറ്റു സംവിധാനങ്ങള്‍ വേണം: ചന്ദ്രന്‍ നരിക്കോട്

കണ്ണൂര്‍: നല്ല സിനിമകളെ ജനങ്ങളിലേക്കെത്തിക്കാന്‍ മറ്റു സംവിധാനങ്ങളെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് പാതി എന്ന സിനിമയുടെ സംവിധായകന്‍ ചന്ദ്രന്‍ നരിക്കോട്. പ്രസ് ക്ലബില്‍ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാതി എന്ന സിനിമ സ്‌കൂളുകളിലും ഫിലിം സൊസൈറ്റി മുഖാന്തിരവും പ്രദര്‍ശിപ്പിക്കാനുള്ള ഒരുക്കം നടത്തിവരികയാണ്. സിനിമയെ സ്‌നേഹിക്കുന്നവരുടെ സഹകരണം ഇതിനുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

നല്ല സിനിമകള്‍ ചെയ്യാന്‍ പേടിയാകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. പ്രയാസപ്പെട്ട് സിനിമയെടുത്താലും മുടക്കുമുതല്‍ തിരികെ ലഭിക്കുമെന്ന് ഉറപ്പില്ല. മുടക്കുമുതലെങ്കിലും തിരികെ ലഭിച്ചില്ലെങ്കില്‍ സിനിമ നിര്‍മിക്കാന്‍ നിര്‍മാതാക്കള്‍ തയാറാകില്ല. നിര്‍മാതാക്കളില്ലെങ്കില്‍ നല്ല സിനിമയുണ്ടാകുന്നതെങ്ങിനെയാണെന്നും ചന്ദ്രന്‍ നരിക്കോട് ചോദിച്ചു. നല്ല സിനിമകള്‍ ഉണ്ടായാല്‍ പോരെന്നും അത്തരം സിനിമകള്‍ പ്രേക്ഷകര്‍ കണ്ടില്ലെങ്കില്‍ അതു സിനിമയുടെ പരാജയമായി കണക്കാക്കപ്പെടുമെന്നും അതിനാല്‍ ഇനിയൊരു സിനിമ ചെയ്യുകയാണെങ്കില്‍ അതിനെ ഭയപ്പാടോടു കൂടിയേ സമീപിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

നൊമ്പരപ്പെടാന്‍ മാത്രമായി ആളുകള്‍ തിയറ്ററില്‍ പോകില്ല. ആസ്വാദനത്തിനു വേണ്ടിയും ടെന്‍ഷന്‍ കുറക്കാനുമാണ് ആളുകള്‍ സിനിമ കാണാനെത്തുന്നത്. അത്തരം സാഹചര്യങ്ങളില്‍ പ്രമേയങ്ങളെ അവര്‍ക്കിഷ്ടപ്പെട്ട രീതിയില്‍ പറഞ്ഞു കൊടുക്കേണ്ടി വരും. എന്നാല്‍ പ്രേക്ഷകര്‍ക്കിഷ്ടപ്പെട്ട ചേരുവകളില്‍ സിനിമ നിര്‍മിക്കുമ്പോള്‍ അതു നല്ല സിനിമയാകണമെന്നുമില്ല. നാട്ടിന്‍പുറത്തിന്റെ നന്മയെയും ബന്ധങ്ങളെയും കുറിച്ചു പറയുന്ന സിനിമകള്‍ കാണാന്‍ ആളുകള്‍ക്കു താല്‍പര്യമില്ല. ഇത്തരം സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ ബദല്‍ സംവിധാനം വേണം. ഫെസ്റ്റിവെല്ലില്‍ സിനിമ പ്രദര്‍ശിപ്പിക്കാനും പല ഇടപെടലും വേണ്ടി വരുന്ന അവസ്ഥയാണ്. അത്തരം ഇടപെടലുകളുടെയും കളികളുടെയും ഭാഗമാകാന്‍ താല്‍പര്യമില്ലെന്നും ചന്ദ്രന്‍ നരിക്കോട് പറഞ്ഞു.

മുഖാമുഖത്തിനു മുമ്പായി പാതി എന്ന സിനിമയുടെ പ്രദര്‍ശനവുമുണ്ടായി. പ്രസ് ക്ലബ് ഫിലിം സൊസൈറ്റി സെക്രട്ടറി യു.പി.സന്തോഷ് സ്വാഗതം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് എ.കെ ഹാരിസ് അധ്യക്ഷനായി. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

News

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

Kerala

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.