ആറ്റിങ്ങല്‍: കലോത്സവങ്ങളില്‍ വിധികര്‍ത്താക്കളെ തിരഞ്ഞെടുക്കുമ്പോള്‍ രാഷ്‌ട്രീയം നോക്കരുതെന്ന് സംവിധായകന്‍ രാജസേനന്‍. തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിന്റെ സമാപനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അര്‍ഹത ഇല്ലാത്ത വിധികര്‍ത്താക്കള്‍ വിധി നിര്‍ണയിച്ചാല്‍ കുട്ടികളുടെ ഭാവി അതോടെ ഇല്ലാതാകും. കുട്ടികള്‍ക്ക് ഏറ്റവും വലിയ അവസരമാണ് കലോത്സവങ്ങള്‍. അതില്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമൊപ്പം മാധ്യമങ്ങളും വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കുട്ടികള്‍ ഈ അവസരം പ്രയോജനപ്പെടുത്തി മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.
ബി. സത്യന്‍ എംഎല്‍എ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ എം. പ്രദീപ് അധ്യക്ഷനായിരുന്നു. ഡിഡിഇ ടി.വി. രമണി, ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ രഞ്ജിത്, ആറ്റിങ്ങല്‍ ഗേള്‍സ് എച്ച്എസ്എസ് ഹെഡ്മിസ്ട്രസ് അനിലാറാണി എന്നിവര്‍ സംസാരിച്ചു.
















