ആറ്റിങ്ങല്‍: നാടന്‍പാട്ടില്‍ എച്ച്എസ് വിഭാഗത്തില്‍ വഴുതയ്ക്കാട് കാര്‍മല്‍ എച്ച്എസ്എസിലെ ആര്യയും സംഘവും ഒന്നാമതെത്തി. മത്സരിച്ച പത്തു ടീമുകളെ പിന്നിലാക്കി എടനാടന്‍ ശീലില് അവതരിപ്പിച്ച നാടന്‍പാട്ടില്‍ കൂടെ പാടിയത് മഞ്ചിമ റാം, എസ്. ദേവിക, ജ്യോബിനജോയ്, സാറ എലിസബത്ത്, അഹ്സന ഫാത്തിമ, എ.ആര്. അനഘ എന്നിവരാണ്.
















