ആറ്റിങ്ങല്‍: നാലുനാള്‍ നീണ്ട റവന്യൂ ജില്ലാ കലോത്സവത്തിന് കൊടിയിറങ്ങി. പരാതികളും പരിഭവങ്ങളും അവശേഷിപ്പിച്ചാണ് ഇത്തവണയും കലോത്സവം കൊടിയിറങ്ങിയത്. അപ്പീലുകളുടെ ബാഹുല്യം ഉണ്ടായെങ്കിലും അധികം നീണ്ടുപോകാതെ മത്സരങ്ങള്‍ അവസാനിപ്പിക്കാനായി.
സബ്കമ്മറ്റികളുടെ പ്രവര്‍ത്തനത്തിലെ ഏകോപനമില്ലായ്‌മ തുടക്കത്തിലെ കല്ലുകടിയായി. വിധികര്‍ത്താക്കള്‍ക്കെതിരെയുള്ള കോഴആരോപണങ്ങളും വിധിനിര്‍ണയത്തിലെ അപാകതകളും മാറ്റുകുറച്ചു. 130 പേരാണ് അപ്പീലുകളുമായെത്തി മത്സരിച്ചത്. ലോകായുക്ത വഴി 32 അപ്പീലുകളുമെത്തി. ജില്ലാ കലോത്സവത്തിലെ വിധിനിര്‍ണയത്തിലെ അപാകത ചൂണ്ടിക്കാട്ടി 266 അപ്പീലുകള്‍ ലഭിച്ചു. നൃത്തഇനങ്ങളില്‍ മാത്രം കണ്ടിരുന്ന ആരോപണങ്ങള്‍ ഇത്തവണ രചനാ മത്സരങ്ങളുടെ ഫലത്തിലും ഉയര്‍ന്നു. പക്ഷേ മത്സരങ്ങള്‍ കഴിയുമ്പോള്‍ സാധാരണ ഉണ്ടാകാറുള്ള സംഘര്‍ഷം ചില വേദികളില്‍ നിന്നൊഴിഞ്ഞു നിന്നു.
സംഘനൃത്തത്തില്‍ മുന്‍കൂട്ടി ഫലപ്രഖ്യാപനവുമായി രക്ഷിതാക്കള്‍ എത്തി. അതുകൊണ്ടുതന്നെ എച്ച്എസ്എസ് വിഭാഗത്തിലെ ഏഴുടീമുകള്‍ അവസാനനിമിഷം മത്സരത്തില്‍ നിന്നു പിന്മാറി. വേദികള്‍ പരസ്പരം മാറ്റിക്കൊണ്ടിരുന്നത് മത്സരാര്‍ഥികളെയും രക്ഷിതാക്കളെയും ബുദ്ധിമുട്ടിച്ചു. മൈക്കും സിഡി പ്ലയറും പണിമുടക്കിയത് മത്സരങ്ങളെ സാരമായി ബാധിച്ചു. ഭക്ഷണ കമ്മറ്റിയെ കുറിച്ചും ആരോപണമുയര്‍ന്നു. പോലീസ്, സ്റ്റുഡന്റ് പോലീസ്, എന്‍എസ്എസ്, എന്‍സിസി എന്നിവയുടെ സേവനം മികവുറ്റതായി.
















