മൂവാറ്റുപുഴ: കഥാപ്രസംഗത്തില്‍ പാരമ്പര്യം കാക്കാന്‍ വടക്കന്‍ പറവൂര്‍. കഥാപ്രസംഗ കുലപതി കെടാമംഗലത്തിന്റെ നാട്ടില്‍ നിന്നുള്ളവരാണ് മികച്ചപ്രകടനവുമായി സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ കെടാമംഗലത്തിന്റെ കുടുംബത്തില്‍നിന്ന് അദ്ദേഹത്തിന്റെ ചെറുമകള്‍ അനുവ്രത സൂരജ് ഒന്നാമതെത്തി. കരിമ്പാടം ഡിഡിസി ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിയാണ് അനുവ്രത. അദ്ധ്യാപികയുടെ അറിവോടെ മാര്‍ക്ക് തിരുത്തി വിജയം നേടിയ കുട്ടി പിന്നീട് അനുഭവിക്കുന്ന മാനസിക വിഷമങ്ങളാണ് കഥയായി അവതരിപ്പിച്ച് കെടാമംഗലത്തിന്റെ ചെറുമകള്കൂടിയായ അനുവ്രത ഒന്നാമതെത്തിയത്.
യുപി വിഭാഗത്തിലും ഇതേനാട്ടുകാരിയായ നന്ത്യാട്ട്കുന്ന് എന്എന്വി സംസ്കൃതസ്കൂളിലെ മാളവികയുമാണ് വടക്കന്പറവൂരിന്റെ പാരമ്പര്യം കാക്കുവാനെത്തിയത്. കെടാമംഗലത്തിന്റെ സീത എന്ന് കഥയാണ് മാളവിക അവതരിപ്പിച്ചത്. വടക്കന്‍ പറവൂരിലെ കാഥികരായ ആന്വിന് കെടാമംഗലം, വിനോദ് കൈതാരം, ഹീര കെടാമംഗലം, ഷിബുരാജ് ഞാറയ്ക്കല്‍, അനുരാഗ് കെടാമംഗലം എന്നിവരാണ് ഇവരെ പരിശീലിപ്പിച്ചത്. കഥാപ്രസംഗകലയുടെ നാട്ടില്‍നിന്നും രണ്ട് താരോദയംകൂടിയാണ് ഈ ജില്ലാകലോത്സവത്തില്‍ പിറവിയെടുത്തത്. വടക്കന്‍ പറവൂര്‍ കാര്‍ക്ക് അഭിമാനിക്കാം.
കലോത്സവവേദികളില്‍ കഥാപ്രസംഗകലയില്‍ വടക്കന്പറവൂരിന്ഒരു സ്ഥാനംതന്നെയുണ്ട്. കേരളത്തില്‍ ഒരിടത്തുപോലും ഇത്തരത്തില്‍ കഥാപ്രസംഗ കലയെ സ്നേഹിക്കുന്ന ഒരു നാട്തന്നെ ഇല്ലെന്ന് പറയാം. 20ല്ധികം കാഥികരാണ് ഇന്നും വടക്കന്‍ പറവൂരിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: